കെ ഫോണ്‍ 74% പൂര്‍ത്തിയായി; ഐ ടി രംഗത്ത് ഉണ്ടായത് വന്‍ കുതിപ്പെന്ന് മുഖ്യമന്ത്രി

2022-07-29 16:51:33

    
    ഐ ടി  രംഗത്ത് ഉണ്ടായത് വന്‍ കുതിപ്പാണെന്നും കേരളത്തിന് ഏറ്റവും അനുയോജ്യമായ വ്യവസായം ഐ ടി യാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍
അടുത്ത അഞ്ച് വര്‍ഷം കൊണ്ട് കൂടുതല്‍ പദ്ധതികളും തൊഴിലവസരങ്ങളും സൃഷ്ടിക്കും.   കെ ഫോണ്‍ 74% പൂര്‍ത്തിയായെന്നും ആവശ്യമായ ലൈസന്‍സും സര്‍ട്ടിഫിക്കറ്റും ലഭിച്ചു കഴിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് 4 ഐ ടി ഇടനാഴികള്‍ ഉടന്‍ നിലവില്‍ വരും. ഐ ടി കേന്ദ്രങ്ങള്‍ തമ്മില്‍ കെ ഫോണ്‍ വഴി ഫൈബര്‍ കണക്ടിവിറ്റി ഉറപ്പാക്കും. ഐ ടി പാര്‍ക്കുകള്‍ക്ക് സ്ഥലം ഏറ്റെടുക്കുന്നതിനായി കിഫ്ബി വഴി 1000 കോടി രൂപ ലഭ്യമാക്കുമെന്നും ഐ ടി മേഖലയില്‍ തൊഴില്‍ നിയമങ്ങള്‍ നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഐ ടി മേഖലയിലെ തൊഴിലാളികള്‍ക്കായി ക്ഷേമനിധി നടപ്പാക്കും കഴിഞ്ഞ 6 വര്‍ഷം കൊണ്ട് 2016 മുതല്‍ 46 ലക്ഷം ചതുരശ്രയടി ഐ ടി സ്‌പേസ് നിര്‍മ്മിക്കാനായെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.                                                                                                                        29/07/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.