2024ലും നരേന്ദ്ര മോദി തന്നെ നയിക്കുമെന്ന് അമിത് ഷാ

2022-08-01 16:45:12

പട്‌ന: 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും നരേന്ദ്ര മോദി തന്നെ ബിജെപിയെ നയിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.

ബിജെപിയുടെ ഏഴ് പോഷക സംഘടനകളുടെ സംയുക്ത ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തെ അഭിസംബോധന ചെയ്തു സംസാരിക്കുമ്ബോഴാണ് അമിത് ഷായുടെ പ്രസ്താവന.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ മൂന്നാം തവണയും ബിജെപി കേന്ദ്രത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും അമിത് ഷാ വ്യക്തമാക്കി. മോദിയുടെ വ്യക്തിപ്രഭാവവും കേന്ദ്ര സര്‍ക്കാറിന്റെ മികച്ച പ്രവര്‍ത്തനങ്ങളും മുമ്ബ് നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ ലഭിച്ചതിനെക്കാള്‍ കൂടുതല്‍ സീറ്റുകള്‍ നേടാന്‍ ബിജെപിയെ സഹായിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

ബിഹാറിലേത് അടക്കമുള്ള ബിജെപിയുടെ എല്ലാ ഘടകകക്ഷികളും 2024-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഒപ്പമുണ്ടാകുമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി അരുണ്‍ സിങ് പറഞ്ഞു. ബിഹാറില്‍ ബിജെപിയും ജെഡിയുവും തമ്മില്‍ അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ തള്ളിക്കൊണ്ടാണ് അരുണ്‍ സിങ്ങിന്റെ പ്രസ്താവന.

നിതീഷ് കുമാര്‍ ഇനിയൊരിക്കലും ലാലു പ്രസാദ് യാദവിന്റെ ആര്‍ജെഡിയുമായി സഖ്യമുണ്ടാക്കില്ലെന്ന് ബിഹാര്‍ ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ സുശീല്‍ മോദിയും പറഞ്ഞു.                                                                                                                                                                                      01/08/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.