മിസ്സിസ് ഇന്ത്യ വേള്‍ഡ്: മിസ്സിസ് ബ്യൂട്ടി വിത്ത് ബ്രെയിന്‍ കിരീടം ചേര്‍ത്തല സ്വദേശിനിക്ക്
2022-08-01 17:04:29

ചേര്‍ത്തല: മിസ്സിസ് ഇന്ത്യ വേള്‍ഡ് ഫൈനലില്‍ മിസ്സിസ് ബ്യൂട്ടി വിത്ത് ബ്രെയിന്‍ കിരീടം ചേര്‍ത്തല സ്വദേശിനി ഷെറിന് മുഹമ്മദ് ഷിബിന്‍ സ്വന്തമാക്കി.കഴിഞ്ഞ ദിവസം യുഎഇയില്‍ വെച്ചാണ് ലോക സൗന്ദര്യമത്സരം നടന്നത്.
ചേര്‍ത്തല പൂത്തോട്ട സ്റ്റാര്‍വ്യൂവില്‍ അബ്ദുല്‍ ബഷീറിന്റെയും സൂസന്ന ബഷീറിന്റെയും മകളാണ് ഷെറിന് മുഹമ്മദ് ഷിബിന്‍.
കാനഡ സൗന്ദര്യ മത്സരത്തില്‍ ഷെറിന് ഫൈനലില്‍ കടന്നിരുന്നു. ബോളിവുഡ് സിനിമയുടെ ഭാഗമായി നടത്തിയ വിവാഹിതരുടെ ലോക സൗന്ദര്യ മത്സരത്തിലേക്ക് ജൂറി ഷെറിനെ തിരഞ്ഞെടുത്തിരുന്നു.കാനഡയിലെ ടോറൊന്റോ സര്‍വ്വ കലാശാലയില്‍ ലാബ് മാനേജര്‍ ആണ്, ബയോ ടെക്നോളജിയില്‍ എംടെക്, ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രെഷനില്‍ എംബിഎയും നേടിട്ടുണ്ട്. ഭര്‍ത്താവ് ആലപ്പുഴ തിരുവമ്ബാടി സ്വദേശി മുഹമ്മദ് ഷിബിന്‍ ഫ്രഞ്ച് മരുന്ന് കമ്ബനി സിനോഫി യുടെ അസിസ്റ്റന്റ് മാനേജര്‍ ആണ്. രണ്ട് പെണ് കുട്ടികള്‍ അലയ്ന, സുഹാന. 01/08/2022 വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.