അഗ്‌നിപഥ് റിക്രൂട്ട്‌മെന്റ് റാലി നവംബര്‍ 15 മുതൽ

2022-08-02 17:00:55

  തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി  ജില്ലകളിലെ സന്നദ്ധരായ പുരുഷ ഉദ്യോഗാര്‍ത്ഥികള്‍ക്കായി ബാംഗ്ലൂരിലെ എച്ച്ക്യു റിക്രൂട്ടിംഗ് സോണിന്റെ നേതൃത്വത്തില്‍ 2022 നവംബര്‍ 15 മുതല്‍ 30 വരെ കൊല്ലത്തെ ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തില്‍ അഗ്‌നിപഥ് റിക്രൂട്ട്‌മെന്റ് റാലി സംഘടിപ്പിക്കും. 
    അഗ്‌നിവീര്‍ ജനറല്‍ ഡ്യൂട്ടി, അഗ്‌നിവീര്‍ ടെക്‌നിക്കല്‍, അഗ്‌നിവീര്‍ ട്രേഡ്‌സ്‌മെന്‍ പത്താംതരം പാസ്, അഗ്‌നിവീര്‍ ട്രേഡ്‌സ്മാന്‍ എട്ടാം ക്ലാസ്, അഗ്‌നിവീര്‍ ക്ലര്‍ക്ക്/സ്റ്റോര്‍ കീപ്പര്‍ ടെക്‌നിക്കല്‍ വിഭാഗങ്ങള്‍/സേനയില്‍ എന്റോള്‍ ചെയ്യുന്നതിനാണ് റാലി നടത്തുന്നത്. ആര്‍മിയില്‍ നിര്‍ദ്ദിഷ്ട വിഭാഗങ്ങളില്‍ ചേരുന്നതിനുള്ള പ്രായം, വിദ്യാഭ്യാസ യോഗ്യത, മറ്റ് മാനദണ്ഡങ്ങള്‍ എന്നിവയുടെ വിശദാംശങ്ങള്‍ ഓഗസ്റ്റ് ഒന്നിലെ തിരുവനന്തപുരം ആര്‍മി റിക്രൂട്ടിംഗ് ഓഫീസ് വിജ്ഞാപനത്തില്‍ ഉണ്ട്.
    ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍  ഓഗസ്റ്റ് ഒന്നു മുതല്‍ ആരംഭിച്ചു. ഓഗസ്റ്റ് 30  വരെ www.joinindianarmy.nic.in എന്ന വെബ്‌സൈറ്റില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിക്കാം. രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികളുടെ അഡ്മിറ്റ് കാര്‍ഡുകള്‍  നവംബര്‍ ഒന്നു മുതല്‍  10 വരെ രജിസ്റ്റര്‍ ചെയ്ത ഇമെയിലിലേക്ക് അയയ്ക്കും.                                      02/08/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.