സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനം മറ്റന്നാള്‍ ; അപേക്ഷ നല്‍കിയാല്‍ സ്കൂളുകളെ മിക്സഡാക്കും : വി ശിവന്‍കുട്ടി

2022-08-03 16:46:51

  
തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനം വെള്ളിയാഴ്ച നടക്കും. ആഗസ്റ്റ് 15നാണ് രണ്ടാംഘട്ട അലോട്ട്മെന്റ്.

22ാം തീയതിയാണ് മൂന്നാംഘട്ട അലോട്ട്മെന്റ്. ആഗസ്റ്റ് 25ന് പ്ലസ് വണ്‍ ക്ലാസുകള്‍ തുടങ്ങും. സ്കൂളുകളില്‍ വിദ്യാര്‍ഥികള്‍ മൊബൈല്‍ ​ഫോണ്‍ ഉപയോഗം നിയന്ത്രിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സൗകര്യമുള്ള സ്കൂളുകള്‍ അപേക്ഷ നല്‍കിയാല്‍ മിക്സഡ് സ്കൂളുകളാക്കും. ജെന്‍ഡര്‍ ന്യൂട്രാലിറ്റി യൂണിഫോം അടിച്ചേല്‍പ്പിക്കില്ല. പൊതുസ്വീകാര്യവും കുട്ടികള്‍ക്ക് സൗകര്യപ്രദവുമായിരിക്കണം യൂണിഫോമെന്നും അദ്ദേഹം പറഞ്ഞു. സ്കൂളുകളിലെ വിദ്യാര്‍ഥികളുടെ മൊബൈല്‍​ ഫോണ്‍ ഉപയോഗം നിയന്ത്രിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വിദ്യാര്‍ഥികളുടെ മൊബൈല്‍ ഫോണ്‍ ഉപയോഗം അധ്യാപകരും രക്ഷിതാക്കളും ശ്രദ്ധിക്കണം. കോവിഡുകാലത്ത് ഒരു പ്രത്യേക സാഹചര്യത്തിലാണ് പഠനത്തിനായി വിദ്യാര്‍ഥികള്‍ക്ക് മൊബൈല്‍ ഫോണ്‍ നല്‍കിയത്. എന്നാല്‍, ഇപ്പോള്‍ സാധാരണ പോലെ ക്ലാസുകള്‍ തുടങ്ങിയിട്ടുണ്ട്. ഈയൊരു സാഹചര്യത്തില്‍ സ്കൂളുകളിലെ മൊബൈല്‍ ഫോണ്‍ ഉപയോഗം ഒഴിവാക്കണമെന്നാണ് അഭ്യര്‍ഥിക്കാനുള്ളതെന്നും അദ്ദേഹം പറഞ്ഞു.                                                                                                 03/08/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.