മൂന്ന് കോടിയിലധികം ദേശീയ പതാകകള്‍ നിര്‍മ്മിച്ച്‌ യു.പി സര്‍ക്കാര്‍

2022-08-03 16:50:05

  
ലഖ്നോ : രാജ്യത്തിന്‍റെ 75ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്‍റെ ഭാഗമായി 4.26 കോടി വീടുകളിലും 50 ലക്ഷം സര്‍ക്കാര്‍ -സര്‍ക്കാരിതര സ്ഥാപനങ്ങളിലും ദേശീയ പതാകയുര്‍ത്താനൊരുങ്ങി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍.

'ഹര്‍ ഘര്‍ തിരംഗ്'കാമ്ബയിനിനായി ഇതിനകം 3.86 ദേശീയപതാകകള്‍ ഉണ്ടാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍.

ഇ പോര്‍ട്ടല്‍ വഴി എം.എസ്.എം.ഇ വകുപ്പ് രണ്ട് കോടി പതാകകള്‍ സംഭരിച്ചതായി സര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. 20,000 എന്‍.ജി.ഒകളും സ്വകാര്യ തുന്നല്‍ യുണിറ്റുകളും 1.5കോടി പതാകകളുണ്ടാക്കാനായി പ്രവര്‍ത്തിക്കുന്നു എന്നും പ്രസ്താവനയില്‍ പറയുന്നു.

നേരത്തെ, സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച്‌ ആഗസ്റ്റ് 13 മുതല്‍ 15 വരെ എല്ലാവരും വീടുകളില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്താന്‍ പ്രധാനമന്ത്രി നിര്‍ദേശിച്ചിരുന്നു. കൂടാതെ ആഗസ്റ്റ് രണ്ട് മുതല്‍ 15 വരെ ത്രിവര്‍ണ്ണം സമൂഹമാധ്യമങ്ങളിലെ പ്രൊഫൈല്‍ ചിത്രമാക്കണമെന്നും പ്രധാനമന്ത്രി അഭ്യര്‍ഥിച്ചിരുന്നു. മന്‍ കി ബാത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം.

പുരോഗതി, സമൃദ്ധി, സുരക്ഷ, സംസ്കാരം എന്നിവയിലേക്കുള്ള ഇന്ത്യയുടെ യാത്രയില്‍ എല്ലാ പൗരന്‍മാരും ഒന്നിച്ചാണ് എന്ന സന്ദേശം 'ഹര്‍ ഘര്‍ തിരംഗ' കാമ്ബയിന്‍ ലോകത്തിന് നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത ഷാ പറഞ്ഞു.                                                                                         03/08/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.