ശബരിമല ശ്രീകോവിലില്‍ ചോര്‍ച്ചയുള്ള ഭാഗം കണ്ടെത്തി: സ്വര്‍ണപ്പാളികളിലെ മുഴുവന്‍ ആണികളും ഉടന്‍ മാറ്റും

2022-08-03 17:02:29

ശബരിമല ശ്രീകോവിലില്‍ ചോര്‍ച്ചയുള്ള ഭാഗം കണ്ടെത്തി. സ്വര്‍ണ പാളികള്‍ ഉറപ്പിച്ച സ്വര്‍ണ്ണം പൊതിഞ്ഞ ആണികള്‍ ദ്രവിച്ചു പോയതായിരുന്നു ചോര്‍ച്ചയ്ക്ക് കാരണമായത്.

ഇന്ന് രാവിലെ നടത്തിയ പരിശോധനയിലാണ് ചോര്‍ച്ച ഉണ്ടായ ഭാഗം കണ്ടെത്തിയത്. ചോര്‍ച്ച അടക്കുന്നതിനായി ശ്രീകോവിലിന്റെ മേല്‍ക്കൂരയിലെ സ്വര്‍ണപ്പാളികളിലെ മുഴുവന്‍ ആണികളും മാറ്റും.കര്‍ശന നിയന്ത്രണങ്ങള്‍ക്കിടയില്‍ ഇന്ന് വൈകിട്ട് ശബരിമല നട തുറക്കും. നാളെയാണ് നിറപുത്തിരി ഉത്സവം നടക്കുക.

ഇന്ന് രാവിലെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയിലാണ് ശബരിമല ശ്രീകോവിലെ ചോര്‍ച്ച കണ്ടെത്തിയത്. അഗ്‌നികോണിലാണ് ചോര്‍ച്ച കണ്ടെത്തിയത്. സ്വര്‍ണ്ണപ്പാളികള്‍ ഉറപ്പിച്ച സ്വര്‍ണ്ണം പൊതിഞ്ഞ ആണികള്‍ ദ്രവിച്ചതാണ് ചോര്‍ച്ചയ്ക്ക് കാരണമെന്നാണ് ഇന്ന് കണ്ടെത്തിയത്. ശ്രീകോവിലിന്റെ സ്വര്‍ണ്ണപ്പാളികളിലെ മുഴുവന്‍ ആണികളും മാറ്റി പുതിയത് സ്ഥാപിക്കാനാണ് നിലവില്‍ തീരുമാനം എടുത്തിരിക്കുന്നത്. ഓണത്തിന് മുമ്ബ് പണികള്‍ പൂര്‍ത്തിയാക്കാനും ദേവസ്വം ബോര്‍ഡ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. രാവിലെ തന്ത്രി, മേല്‍ശാന്തി, ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ആയിരുന്നു പരിശോധന ആരംഭിച്ചത്. ഈ പരിശോധനയിലാണ് ചോര്‍ച്ച കണ്ടെത്തിയത്.                                                                                                                03/08/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.