പ്രേമംനടിച്ച്‌ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; പ്രതി പിടിയില്‍

2022-08-03 17:06:15

 കോട്ടയം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പോലീസ് പിടിയില്‍. ഇടുക്കി കഞ്ഞിക്കുഴി സ്വദേശിയായ പുറന്തോട്ടത്തില്‍ വീട്ടില്‍ സെര്‍ഫിന്‍ വില്‍ഫ്രഡിനെയാണ് (22) കടുത്തുരുത്തി പോലീസ് പിടികൂടിയത്.

പ്രേമംനടിച്ച്‌ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഒന്നരവര്‍ഷക്കാലമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി.

പെണ്‍കുട്ടിയുടെ നഗ്ന വീഡിയോയും ചിത്രങ്ങളും കൈക്കലാക്കിയതിനുശേഷം സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം. പെണ്‍കുട്ടി കടുത്തുരുത്തി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പ്രതി ഒളിവില്‍ പോകുകയായിരുന്നു.തുടര്‍ന്ന് കോട്ടയം ജില്ല പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ അന്വേഷണ സംഘം രൂപവത്കരിക്കുകയും പ്രതിയെ പിടികൂടുകയുമായിരുന്നു.

വൈക്കം ഡിവൈ.എസ്.പി എ.ജെ. തോമസ്, കടുത്തുരുത്തി എസ്.എച്ച്‌.ഒ സജീവ് ചെറിയാന്‍, എസ്.ഐ വിപിന്‍ ചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമായിരുന്നു പ്രതിയെ പിടികൂടിയത്.                                                                                                                                                         03/08/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.