മൊബൈല്‍ ഫോണ്‍ വഴി പ്രണയം: 16 കാരിയെ പീഡിപ്പിച്ച യുവാവ് പോക്‌സോ കേസില്‍ അറസ്റ്റില്‍

2022-08-04 17:27:22

മൊബൈല്‍ ഫോണ്‍ വഴി പരിചയപ്പെട്ട് സൗഹൃദം സ്ഥാപിച്ച ശേഷം പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ലൈംഗിക പീഡനത്തിന് ഇരയായാക്കിയ സംഭവത്തില്‍ യുവാവിനെ ചങ്ങരംകുളം പൊലീസ് അറസ്റ്റ് ചെയ്തു.

നടുവട്ടം സ്വദേശിയായ യുവാവിനെയാണ് ചങ്ങരംകുളം പൊലീസ് പോക്‌സോ കേസ് ചുമത്തി അറസ്റ്റ് ചെയ്തത്. നടുവട്ടം മാടമ്ബി വളപ്പില്‍ അമീര്‍ അലി (30)യാണ് കേസിലെ പ്രതി.
കെട്ടിട നിര്‍മാണ തൊഴിലാളിയായ അമീര്‍ അലി മൂന്ന് മാസം മുന്‍മ്ബാണ് ചങ്ങരംകുളത്ത് വെച്ച്‌ സ്‌കൂളില്‍ പോയിരുന്ന 16 വസുള്ള പെണ്‍കുട്ടിക്ക് മൊബൈല്‍ നമ്ബര്‍ കൈമാറിയത്. പിന്നീട് സൗഹൃദം സ്ഥാപിക്കുകയായിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെ വീട്ടില്‍ പെണ്‍കുട്ടി മാത്രമാണെന്ന് മനസിലാക്കിയ യുവാവ് വീട്ടിലെത്തി പെണ്‍കുട്ടിയെ പീഡിപ്പിച്ചു. തുടര്‍ന്ന് പെണ്‍കുട്ടി വീട്ടുകാരോട് വിവരം പറയുകയും വീട്ടുകാര്‍ ചങ്ങരംകുളം പോലീസിന് പരാതി നല്‍കുകയും ആയിരുന്നു.
ചങ്ങരംകുളം പൊലീസ് ഇന്‍സ്‌പെക്ടര്‍ ബഷീര്‍ ചിറക്കലിന്റെ മേല്‍നോട്ടത്തില്‍ എസ്‌ഐ രാജേന്ദ്രന്‍, എസ് സി പി ഒ ഷിജു, സിപിഒ മാരായ ജെറോം,സുജിത്ത്,എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. പോക്‌സോ പ്രകാരം കേസെടുത്ത പ്രതിയെ പൊന്നാനി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.                                   04/08/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.