കൊല്ലത്ത് 15 വയസുകാരി വീട്ടില്‍ പ്രസവിച്ച സംഭവം; അയല്‍വാസിയായ പതിനേഴുകാരന്‍ നിരീക്ഷണത്തില്‍

2022-08-11 17:04:42

  കൊല്ലം :കൊല്ലം കുളത്തൂപ്പുഴയില്‍ 15 വയസുകാരി വീട്ടില്‍ പ്രസവിച്ച സംഭവത്തില്‍ അയല്‍വാസിയായ പതിനേഴ് വയസുകാരന്‍ പൊലീസ് നിരീക്ഷണത്തില്‍.

2016 ലെ പോക്‌സോ കേസ് ഇരയാണ് കഴിഞ്ഞദിവസം വീട്ടില്‍ പ്രസവിച്ചത്.
കുളത്തൂപ്പുഴ മൈലംമൂട്ടിലെ വീട്ടില്‍ പ്രസവിച്ച 15 കാരിയുടെ മൊഴി കുളത്തുപ്പുഴ പൊലീസ് രേഖപ്പെടുത്തി. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അയല്‍വാസിയായ 17 കാരനാണ് പ്രതിയെന്ന സംശയത്തിലേക്ക് പൊലീസ് എത്തിയത്. എന്നാല്‍ ഡിഎന്‍എ പരിശോധനയ്ക്ക് ശേഷമേ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാകൂ.

രണ്ടുദിവസം മുന്‍പാണ് കുളത്തൂപ്പുഴയിലെ വീട്ടില്‍ വച്ച്‌ 15 കാരി പ്രസവിച്ചത്. പിന്നീട് പെണ്‍കുട്ടിയുടെ അമ്മ താന്‍ പ്രസവിച്ചു എന്ന് പറഞ്ഞ് പുനലൂര്‍ താലൂക്ക് ആശുപത്രിയെ സമീപിച്ചു. ആശുപത്രി ജീവനക്കാര്‍ക്ക് തോന്നിയ സംശയത്തെ തുടര്‍ന്നാണ് പ്രസവിച്ചത് 15 കാരിയാണെന്ന് തെളിഞ്ഞത്. 15 കാരിയും കുഞ്ഞും പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. പുനലൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.                                                                                                                                                                 11/08/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.