സോണിയാ ഗാന്ധിക്ക് രണ്ടാം തവണയും കൊവിഡ് സ്ഥിരീകരിച്ചു

2022-08-13 17:08:22

ന്യൂഡല്‍ഹി ‌ നിരവധി ശാരീരിക പ്രശ്‌നങ്ങളാല്‍ ബുദ്ധിമുട്ടുന്ന കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു.

അദ്യ കൊവിഡാനന്തര ശാരീരിക പ്രശ്‌നങ്ങള്‍ തുടരുന്നതിനിടെയാണ് രണ്ടാം തവണയും രോഗം സ്ഥിരീകരിച്ചത്. നിലവില്‍ സോണിയ ഗാന്ധി വീട്ടില്‍ ഐസൊലേഷനില്‍ കഴിയുകയാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് ട്വീറ്റ് ചെയ്തു.

മകള്‍ പ്രിയങ്ക ഗാന്ധിക്ക് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തില്‍ രാഹുല്‍ ഗാന്ധിയും വീട്ടില്‍ നിരീക്ഷണത്തിലാണ്. അതേസമയം, രാജ്യത്ത് 24 മണിക്കൂറിനിടെ 15,815 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു.                                                                                                      13/08/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.