ഇടുക്കിയില്‍ സ്വാതന്ത്ര്യദിനാഘഷത്തിനിടെ യുവതിക്ക് പൊലീസ് നായയുടെ കടിയേറ്റതായി പരാതി

2022-08-15 16:51:01

ഇടുക്കി:  സ്വാതന്ത്ര്യദിനാഘഷത്തിനിടെ യുവതിക്ക് പൊലീസ് നായയുടെ കടിയേറ്റതായി പരാതി. വാഴത്തോപ്പ് വടക്കേടത്ത് ഷാന്റി ടൈറ്റസിനാണ് കടിയേറ്റത്.

യുവതിയെ മെഡികല്‍ കോളജ് ആശുപത്രിയിലെ ചികിത്സയ്ക്കുശേഷം വിട്ടയച്ചു.

ജില്ലാതല സ്വാതന്ത്ര്യ പരിപാടികളില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് യുവതിക്ക് നായയുടെ ആക്രണത്തില്‍ പരിക്കേറ്റത്. സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ അവസാന പരിപാടിയായി ഡോഗ് സ്‌ക്വാഡിന്റെ പ്രത്യേക ഷോ ഉണ്ടായിരുന്നു.

ഷോയ്ക്കിടെ അസ്വസ്ഥനായ നായക്കളിലൊന്നിനെ ഈ നായയെ പരിശീലകര്‍ പുറത്തേക്ക് മാറ്റി. പുറത്തേക്ക് നീങ്ങുന്നതിനിടെ യുവതിയുടെ അരികില്‍ എത്തിയപ്പോള്‍ പൊടുന്നനെ നായ യുവതിയുടെ കൈക്ക് കടിക്കുകയായിരുന്നുവെന്നാണ് വിവരം. ബെല്‍ജിയം മനിലോയിസ് വിഭാഗത്തില്‍പെട്ട നായയാണ് യുവതിയെ കടിച്ചത്.                                                                                               15/08/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.