'ബ്രേക്ക് നഷ്ടപ്പെട്ടു': ജമ്മു‍വില്‍ ഐടിബിപി‍ ജവാന്മാര്‍ സഞ്ചരിച്ച ബസ് നദിയിലേയ്ക്ക് മറിഞ്ഞ് ആറ് സൈനികര്‍ കൊല്ലപ്പെട്ടു; 30 പേര്‍ക്ക് ഗുരുതര പരിക്ക്

2022-08-16 16:57:35

 ശ്രീനഗര്‍: ബസ് നദിയിലേയ്ക്ക് മറിഞ്ഞ് ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസിലെ(ഐടിബിപി) ആറ് സൈനികര്‍ കൊല്ലപ്പെട്ടു.

ചന്ദന്‍വാരിക്ക് സമീപമായിരുന്നു അപകടം. അപകടത്തില്‍ ബസ് പൂര്‍ണ്ണമായും തകര്‍ന്നു.ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ട് നിയന്ത്രണം തെറ്റി നദിയിലേയ്ക്ക് വീഴുകയായിരുന്നു. അമര്‍നാഥ് യാത്ര നടക്കുന്ന പ്രദേശത്ത് വിന്യസിക്കപ്പെട്ട ജവാന്മാര്‍ക്കാണ് അപകടം സംഭവിച്ചത്. ഇവര്‍ ചന്ദന്‍വാരിയില്‍ നിന്ന് പഹല്‍ഗാമിലേക്ക് പോകുകയായിരുന്നു.37 ഐടിബിപി ജവാന്മാരും ജമ്മുകശ്മീര്‍ പോലീസിലെ രണ്ട് ഉദ്യോഗസ്ഥരുമായിരുന്നു ബസിലുണ്ടായിരുന്നത്. 30 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.                                                                                                                             16/08/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.