തൃശൂരിൽ 15 കാരിയെ അച്ഛന്റെ സുഹൃത്തുക്കൾ‌ കൂട്ടബലാത്സംഗം ചെയ്തു

2022-08-16 16:59:06

തൃശൂർ∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പിതാവിന്റെ സുഹൃത്തുക്കൾ ചേർന്നു കൂട്ടബലാത്സംഗം ചെയ്തുവെന്നു കകേസ്. തൃശൂർ പുന്നയൂർക്കുളത്താണു സംഭവം. സ്കൂളിൽ കുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ അധ്യാപകർ ചൈൽഡ്‌ ലൈനിന്റെ മുന്നിൽ പ്രശ്നം എത്തിക്കുകയായിരുന്നു  15 വയസ്സുള്ള പെൺകുട്ടിയാണു പീഡനത്തിന് ഇരയായത് ചൈൽഡ് ലൈൻ അധികൃതർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ 4 ദിവസം മുൻപ് കേസെടുത്ത പൊലീസ് ഇന്നലെ ഒരാളുടെ അറസ്റ്റ് രേഖപ്പെടുത്തി. കുട്ടിയുടെ പിതാവിന്റെ സുഹൃത്താണ് ഇയാൾ. കാപ്പരിക്കാട് സ്വദേശി ഷാജി (26) ആണ് അറസ്റ്റിലായത്. ഇയാളെ റിമാൻഡ് ചെയ്തു. പെൺകുട്ടിയുടെ വീട്ടിലും ട്യൂഷൻ സെന്ററിലും പിതാവിന്റെ കൂട്ടുകാർ കെട്ടിയിട്ടു പീഡിപ്പിച്ചെന്നാണു കേസ്. മറ്റുള്ളവർക്കെതിരെ അന്വേഷണം നടക്കുന്നു.                                       16/08/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.