ഓക്സിജന്‍ കിട്ടാതെ മരിച്ചയാളുടെ മൃതദേഹവുമായി താലൂക്ക് ആശുപത്രിക്ക് മുമ്ബില്‍ പ്രതിഷേധം

2022-08-16 17:01:48

തിരുവല്ല: ഓക്സിജന്‍ കിട്ടാതെ ആരോഗ്യ വകുപ്പിന്റെ ആംബുലന്‍സില്‍ വെച്ച്‌ മരിച്ച വെണ്‍പാല സ്വദേശിയുടെ മൃതദേഹവുമായി തിരുവല്ല താലൂക്ക് ആശുപത്രിക്ക് മുമ്ബില്‍ പ്രതിഷേധം.

തിരുവല്ല താലൂക്ക് ആശുപത്രിയില്‍ നിന്നും വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കുള്ള യാത്രാ മധ്യേ ഞായറാഴ്ച പുലര്‍ച്ചെ മരണപ്പെട്ട വെണ്‍പാല പുത്തന്‍ തുണ്ടിയില്‍ വീട്ടില്‍ രാജന്റെ (63) മൃതദേഹവുമായാണ് പ്രതിഷേധിച്ചത്.

രാവിലെ പതിനൊന്നരയോടെ എസ്.എന്‍.ഡി.പി വെണ്‍പാല ശാഖയുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചത്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം തിരുവല്ലയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം വിലാപയാത്രയായി വീട്ടിലേക്ക് കൊണ്ടു പോകും വഴിയാണ് മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് താലൂക്ക് ആശുപത്രിക്ക് മുമ്ബില്‍ മൃതദേഹവുമായി പ്രതിഷേധിച്ചത്.

പ്രതിഷേധം മുന്നില്‍ കണ്ട് ആശുപത്രിയുടെ പ്രധാന കവാടത്തില്‍ വന്‍ പൊലീസ് സേനയെ വിന്യസിച്ചിരുന്നു. മൃതദേഹം എത്തും മുമ്ബ് കോണ്‍ഗ്രസും ബി.ജെ.പിയും ആശുപത്രിയിലേക്ക് മാര്‍ച്ച്‌ നടത്തിയിരുന്നു.                                                                                                                                                        16/08/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.