ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സുരക്ഷ ശക്തമാക്കാന്‍ ഡിജിപിയുടെ ശുപാര്‍ശ

2022-08-16 17:03:23

സുരക്ഷാ ഓഡിറ്റിംഗില്‍ പാളിച്ച കണ്ടതിനെത്തുടര്‍ന്ന് ഗുരുവായൂര്‍ ക്ഷേത്രത്തിലെ സുരക്ഷ ശക്തമാക്കാന്‍ തീരുമാനം.

ക്ഷേത്രത്തിന്റെ സുരക്ഷ വര്‍ധിപ്പിക്കാനുള്ള ശുപാര്‍ശ സംസ്ഥാന പൊലീസ് മേധാവി സംസ്ഥാന സര്‍ക്കാരിന് കൈമാറി. ക്ഷേത്രത്തില്‍ കൂടുതല്‍ ആധുനിക സുരക്ഷാ ഉപകരണങ്ങള്‍ സ്ഥാപിക്കാന്‍ ഉള്‍പ്പെടെ ഡിജിപി ശുപാര്‍ശ ചെയ്തിട്ടുണ്ട്.

പ്രത്യേക മേല്‍നോട്ട ചുമതല ഉള്‍പ്പെടെ നല്‍കി ഉദ്യോഗസ്ഥരെ നിയോഗിക്കാനാണ് നീക്കം നടക്കുന്നത്. ആധുനിക സുരക്ഷാ ഉപകരണങ്ങള്‍ സ്ഥാപിക്കാന്‍ കൂടുതല്‍ പണം അനുവദിക്കണമെന്നും ഡിജിപി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ക്ഷേത്രത്തിലെ സുരക്ഷാക്രമീകരണങ്ങളുടെ വിശദാംശങ്ങള്‍ തേടി കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാന ആഭ്യന്തര വകുപ്പിന് കത്ത് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് സുരക്ഷ ശക്തമാന്നാന്‍ ഡിജിപിയുടെ ശുപാര്‍ശ.                                                                                                                                                       16/08/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.