പുതിയ ഭാരവാഹികളുടെ സ്ഥാനരോഹണം നടത്തി

2022-08-16 17:11:25

  കാഞ്ഞങ്ങാട്:അജാനൂർ ലയൺസ് ക്ലബ്ബിന്റെ 2022-'23 വർഷത്തെ ഭാരവാഹികളുടെ സ്ഥാനരോഹണ ചടങ്ങ്, കാഞ്ഞങ്ങാട് രാജ് റെസിഡൻസിയിൽ വെച്ച് നടന്നു.
ക്ലബ്ബ് പ്രസിഡന്റ്‌  MBM അഷ്‌റഫ് അധ്യക്ഷനായ ചടങ്ങിൽ  ലയൺ ഡിസ്ട്രിക്ട് മുൻ ഗവർണർ ഡോ. OV സനൽ മുഖ്യാഥിതിയായി.
സെക്രട്ടറി സുനിൽരാജ്* പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിച്ചു. റീജിയൻ ചെയർപേഴ്സൺ സുകുമാരൻ നായർ, ജെയ്സൺ തോമസ്, ഷെറീക്, CM കുഞ്ഞബ്ദുള്ള, അൻവർ സാദത്ത്, സമീർ ഡിസൈൻ, റിയാസ് അമലടുക്കം, മുകുന്ദ് പ്രഭു, തുടങ്ങിയവർ സംസാരിച്ചു.
പ്രോഗ്രാം ഡയറക്ടർ KP സലാം സ്വാഗതവും ട്രഷറർ സിപി സുബൈർ നന്ദിയും പറഞ്ഞു.

പരീക്ഷകളിൽ ഉന്നത വിജയം നേടിയ 9 ക്ലബ്ബ് അംഗങ്ങളുടെ മക്കളെ ചടങ്ങിൽ വെച്ച്  അനുമോദിച്ചു.

ഗൾഫിലെ വ്യവസായ പ്രമുഖരായ സലീം ഇട്ടമ്മൽ, ശംസുദ്ധീൻ മാണിക്കോത്ത്, ABM അഷ്‌റഫ്‌, ബഷീർ മാളികയിൽ, മനാഫ് ലിയാക്കത്തലി, ഹസ്സൻ യാഫ, നാസർ ഫ്രൂട്ട്, ഫൈസൽ അമ്മാനത്ത്, സലീം ചിത്താരി എന്നിവരെ ചടങ്ങിൽ ആദരിച്ചു.

ചടങ്ങിന് മുന്നോടിയായി സുകുമാരൻ പൂച്ചക്കാടിന്റെ നേതൃത്വത്തിൽ സ്വാതന്ത്രദിന ക്വിസ് മത്സരം സംഘടിപ്പിക്കപ്പെട്ടു. തുടർന്ന് ദീപക് ജയറാമിന്റെ നേതൃത്വത്തിൽ നടന്ന കലാപരിപാടിയും ഉണ്ടായിരുന്നു,,

2022-23 വർഷത്തെ ക്ലബ്ബ് ഭാരവാഹികൾ:
ജെയ്സൺ തോമസ് (പ്രസിഡന്റ്‌).
CP സുബൈർ ( സെക്രട്ടറി )
ഷെറീക്   (ട്രഷറർ)
സമീർ ഡിസൈൻ (Ist VP)
സുനിൽരാജ് (IInd VP)
CM കുഞ്ഞബ്ദുള്ള (IIIrd VP)
KP അബ്ദുൽ സലാം (ജോ: സെക്രട്ടറി )                                                                                                                                         16/08/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.