തൃശ്ശൂരില്‍ പോക്സോ കേസില്‍ മദ്രസ അധ്യാപകന് പിടിയില്‍
2022-08-17 16:47:02

അന്തിക്കാട്(തൃശ്ശൂര്‍): പോക്സോ കേസില്‍ മദ്രസ അധ്യാപകന് പിടിയിലായി. ഇരിങ്ങാലക്കുട കരൂപ്പടന്ന കുഴിക്കണ്ടത്തില്‍ ബഷീര്‍ സഖാഫി (52) ആണ് അറസ്റ്റിലായത്.
പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയെന്ന പരാതിയിലാണ് അറസ്റ്റ്. ഏപ്രിലിലായിരുന്നു സംഭവം. സംഭവം പുറത്തറിഞ്ഞയുടന്‍ ഒളിവില്‍പ്പോയ ഇയാള്‍ പല തീര്ഥാടനകേന്ദ്രങ്ങളിലായി ഒളിവില്‍ കഴിയുകയായിരുന്നു.
ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. ബാബു കെ. തോമസ്, ഇന്‍സ്പെക്ടര്‍ പി.കെ. ദാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്. എസ്.ഐ. വി.എച്ച്. സ്റ്റീഫന്‍, എ.എസ്.ഐ.മാരായ പി. ജയകൃഷ്ണന്, മുഹമ്മദ് അഷറഫ്, അന്തിക്കാട് എസ്.ഐ. ഹരീഷ്, ബെനഡിക്ട്, എ.എസ്.ഐ.മാരായ ജയന്, അസീസ്, സീനിയര്‍ സി.പി.ഒ.മാരായ ഇ.എസ്. ജീവന്, സോണി സേവ്യര്‍, സി.പി.ഒ.മാരായ കെ.എസ്. ഉമേഷ്, എം.വി. മാനുവല്‍, കെ.ബി. ഷറഫുദ്ദീന് എന്നിവര്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. 17/08/2022 വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.