ഭര്‍ത്താവ് തൂങ്ങി മരിച്ചത് അറിഞ്ഞ ഭാര്യ ആസിഡ് കുടിച്ച്‌ ജീവനൊടുക്കി

2022-08-22 16:52:39

തിരുവനന്തപുരം നെടുമങ്ങാട് ഭര്‍ത്താവ് ആത്മഹത്യ ചെയ്തത് അറിഞ്ഞ ഭാര്യ ആസിഡ് കുടിച്ച്‌ ജീവനൊടുക്കി. ഉഴമലയ്ക്കല്‍ പരുത്തിക്കുഴി സ്വദേശികളായ രാജേഷ് (38), അപര്‍ണ (26) എന്നിവരാണ് മരിച്ചത്.
രാജേഷ് വീട്ടിനുള്ളില്‍ തുങ്ങിമരിക്കുകയായിരുന്നു. മരണ വിവരം അറിഞ്ഞ ഭാര്യ അപര്‍ണ ആസിഡ് കഴിച്ചാണ് ആത്മഹത്യ ചെയ്തത്.

ഇരുവരും ഒരാഴ്ചയായി ചില സൗന്ദര്യ പിണക്കങ്ങള്‍ കാരണം മാറി താമസിക്കുകയായിരുന്നു.അപര്‍ണയുടെയും രാജേഷിന്റെയും വീടുകള്‍ തമ്മില്‍ 100 മീറ്റര്‍ അകലം മാത്രമേയുള്ളൂ. ഇന്നലെ വൈകിട്ട് അപര്‍ണ്ണയുടെ വീട്ടിലെത്തിയ രാജേഷ് ഭാര്യയെയും മകളെയും വീട്ടിലേക്ക് വിളിച്ചിരുന്നു. എന്നാല്‍ അപര്‍ണ ഭര്‍ത്താവിനൊപ്പം പോകാന്‍ തയ്യാറായില്ല. തുടര്‍ന്ന് രാത്രിയില്‍ രാജേഷ് വീട്ടില്‍ വന്ന് മുറിക്കുള്ളില്‍ തൂങ്ങി മരിക്കുകയായിരുന്നു.

ഇന്ന് രാവിലെ പത്തരയോടെയാണ് രാജേഷിന്റെ മരണ വാര്‍ത്ത അപര്‍ണ അറിയുന്നത്. ഉടന്‍തന്നെ അപര്‍ണ വീട്ടില്‍ കയറി ആസിഡ് എടുത്ത് കുടിക്കുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും, അവിടെ നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചു. ഐ.സി.യുവില്‍ ചികിത്സയില്‍ കഴിയവേ ഒരു മണിയോടെയാണ് അപര്‍ണ മരിച്ചത്.

ഇരുവരുടെയും മൃതദേഹങ്ങള്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. വലിയമല പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.                                                                                                                                                                        22/08/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.