സ്വര്‍ണമാലകള്‍ കവരുന്ന തമിഴ്‌നാട്ടില്‍നിന്നുള്ള പ്രത്യേക സംഘംതന്നെ കേരളത്തിലുണ്ടെന്ന് പോലീസ്

2022-08-23 17:01:34

തൃപ്പൂണിത്തുറ: ബസുകളിലും ക്ഷേത്രങ്ങളിലുമൊക്കെ സ്ത്രീകളുടെയും കുട്ടികളുടെയുമൊക്കെ സ്വര്‍ണമാലകള്‍ കവരുന്ന തമിഴ്‌നാട്ടില്‍നിന്നുള്ള പ്രത്യേക സംഘംതന്നെ കേരളത്തിലുണ്ടെന്ന് പോലീസ്.

അറസ്റ്റിലായ തമിഴ് യുവതികളെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണെന്നും പോലീസ് പറഞ്ഞു.

സംഘമായെത്തി കേരളത്തിലെ റെയില്‍വേ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച്‌ താമസിക്കുന്ന ഇവര്‍ രണ്ട് പേര്‍ വീതമായി വിവിധ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്താണ് കവര്‍ച്ച നടത്തുന്നത്. തിരക്കുള്ള ബസുകളിലും ആരാധനാലയങ്ങളിലും സ്ത്രീകളുടെയും കുട്ടികളുടെയും സ്വര്‍ണമാലകള്‍ കവരുന്നതാണ് രീതി.

മോഷണ മുതലുകള്‍ ശേഖരിക്കാന്‍ ഇവരുടെ സംഘത്തലവന്‍മാര്‍ ആഴ്ചയിലൊരിക്കല്‍ കേരളത്തില്‍ എത്താറുണ്ടെന്നും പോലീസ് പറഞ്ഞു. കവര്‍ച്ച ശ്രമത്തിനിടയില്‍ പോലീസ് പിടിയിലായാല്‍ നിയമസഹായത്തിനായി വന്‍ ലോബിതന്നെ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും പോലീസ് പറയുന്നു.                                                                                                       23/08/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.