കൊച്ചിയില്‍ പേരക്കുഞ്ഞിനെ ബക്കറ്റില്‍ മുക്കി കൊലപ്പെടുത്തിയ കേസ്; പ്രതി ലോഡ്ജില്‍ കുഴഞ്ഞ് വീണ് മരിച്ചു

2022-08-24 17:05:10

കൊച്ചി: പേരക്കുട്ടിയെ ഹോട്ടല്‍ മുറിയില്‍ വച്ച്‌ ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയ കേസിലെ പ്രതി കുഴഞ്ഞ് വീണ് മരിച്ചു.

കൊച്ചി പള്ളിമുക്കിലെ ലോഡ്‌ജില്‍ വച്ചാണ് അമ്ബതുകാരിയായ പി എം സിപ്‌സി കുഴഞ്ഞ് വീണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. മരണത്തില്‍ അസ്വാഭാവികത ഇല്ലെന്നും സെന്‍ട്രല്‍ പൊലീസ് അറിയിച്ചു.

കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി ജോണ്‍ ബിനോയ് ഡിക്രൂസിനൊപ്പം തിങ്കളാഴ്ച രാത്രി ലോഡ്‌ജിലെത്തിയ സിപ്സി അവിടെ വച്ച്‌ കുഴഞ്ഞ് വീഴുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കഴിഞ്ഞ മാര്‍ച്ചിലാണ് കൊച്ചി കലൂരുള്ള ലോഡ്‌ജില്‍ വച്ച്‌ ഒന്നര വയസുകാരിയായ നോഹ കൊല്ലപ്പെട്ടത്. സിപ്സിക്കൊപ്പമുണ്ടായിരുന്ന ജോണ്‍ ബിനോയ് ഡിക്രൂസാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. മാതാപിതാക്കള്‍ വിദേശത്തായിരുന്നതിനാല്‍ കുഞ്ഞിന്റെ നോക്കിയിരുന്നത് സിപ്സിയായിരുന്നു. കേസില്‍ റിമാന്‍ഡിലായിരുന്ന രണ്ട് പ്രതികള്‍ക്കും പിന്നീട് ജാമ്യം ലഭിച്ചിരുന്നു.                                                               24/08/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.