മന്ത്രി ജി ആര്‍ അനില്‍ ഇടപെട്ട ഗാര്‍ഹിക പീഡനക്കേസ്; പ്രതിയെ അറസ്റ്റ് ചെയ്തു

2022-08-24 17:07:10

നെടുമങ്ങാട് :മന്ത്രി ജി ആര്‍ അനില്‍ ഇടപെട്ട ഗാര്‍ഹിക പീഡന പരാതിയില്‍ രണ്ടാം ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു.

നാലാഞ്ചിറ സ്വദേശി ചെറി ചെറിയാന്‍ തോമസാണ് അറസ്റ്റിലായത്. പ്രതിയെ ഇന്ന് ഉച്ചയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കും. പരാതിക്കാരിയായ നെടുമങ്ങാട് സ്വദേശിനിയെയും ഇവരുടെ കുട്ടിയെയും ക്രൂരമായി ഉപദ്രവിച്ചെന്ന പരാതിയിലാണ് പോലീസ് നടപടി ജുവനൈല്‍ ജസ്റ്റിസ് നിയമ പ്രകാരമാണ് നിലവില്‍ കേസ്.

യുവതിയുടെ പരാതി സംബന്ധിച്ച നടപടികള്‍ അന്വേഷിക്കാന്‍ ഫോണില്‍ വിളിച്ച മന്ത്രി ജി ആര്‍ അനിലിനോട് തട്ടിക്കയറിയതിന് വട്ടപ്പാറ സി ഐക്കെതിരെ നടപടിയെടുത്തിരുന്നു. കരകുളത്തെ ഒരു ഫ്‌ലാറ്റില്‍ താമസിക്കുന്ന നെടുമങ്ങാട് സ്വദേശിയായ വീട്ടമ്മയാണ് തന്റെ രണ്ടാം ഭര്‍ത്താവ് മകളെ ഉപദ്രവിക്കുന്നതായി ചൂണ്ടിക്കാട്ടി വട്ടപ്പാറ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുന്നു. തുടര്‍ന്ന് പരാതിയെക്കുറിച്ച്‌ അന്വേഷിക്കാനാണ് നെടുമങ്ങാട് എംഎല്‍എ കൂടിയായ മന്ത്രി വട്ടപ്പാറ സിഐ ഗിരിലാലിനെ വിളിച്ചത്.                                                                                                               24/08/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.