ഹിജാബ് ധരിക്കാന്‍ അനുമതിയില്ല; കോഴിക്കോട് സ്‌കൂളിനെതിരെ പരാതിയുമായി വിദ്യാര്‍ത്ഥികള്‍

2022-08-25 16:49:07

കോഴിക്കോട് : സ്‌കൂളില്‍ ഹിജാബ് ധരിക്കാന്‍ അനുവദിക്കുന്നില്ലെന്ന പരാതിയുമായി വിദ്യാര്‍ത്ഥികള്‍. കോഴിക്കോട് പ്രൊവിഡന്‍സ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് പരാതിയുമായി രംഗത്തെത്തിയത്.

പ്ലസ് വണ്‍ പ്രവേശനത്തിന് എത്തിയ വിദ്യാര്‍ത്ഥിനിയോടാണ് സ്‌കൂള്‍ അധികൃതര്‍ ശിരോവസ്ത്രം അനുവദിക്കില്ലെന്ന് പറഞ്ഞത്.

സ്‌കൂള്‍ യൂണിഫോമില്‍ ശിരോവസ്ത്രം ഇല്ലെന്നാണ് പ്രിന്‍സിപ്പല്‍ പറയുന്നത്. ഇവിടെ ഇങ്ങനെയാണെന്നും സൗകര്യമുണ്ടെങ്കില്‍ കുട്ടിയെ ചേര്‍ത്താല്‍ മതിയെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞതായി വിദ്യാര്‍ത്ഥിനിയുടെ രക്ഷിതാവ് ആരോപിച്ചു. ചില കുട്ടികള്‍ക്ക് വേണ്ടി മാത്രം ഇതില്‍ മാറ്റം വരുത്താനാകില്ലെന്നാണ് സ്‌കൂള്‍ അധികൃതരുടെ വാദം.

ശിരോവസ്ത്രം അനുവദിക്കാത്തത് സംബന്ധിച്ച്‌ കോഴിക്കോട് പ്രൊവിഡന്‍സ് സ്‌കൂളിനെതിരെ നേരത്തെയും പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. സ്‌കൂളില്‍ താത്കാലിക അഡ്മിഷന്‍ എടുത്ത വിദ്യാര്‍ത്ഥിനി സ്‌കൂള്‍ മാറാനൊരുങ്ങുകയാണെന്നാണ് വിവരം.                                                                             25/08/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.