പോലീസ് ഉദ്യോഗസ്ഥന്‍ ക്വാര്‍ട്ടേഴ്സില്‍ തൂങ്ങിമരിച്ച നിലയില്‍ ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

2022-08-25 16:50:50

എറണാകുളം:പോലീസ് ഉദ്യോഗസ്ഥനെ ക്വാര്‍ട്ടേഴ്സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം വാഴക്കുളം ജില്ലയിലെ പോലീസ് സ്‌റ്റേഷനിലെ എസ്.എച്ച്‌.ഒ.
രാജേഷ് കെ. മേനോനെയാണ് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെ പോലീസ് ക്വാര്‍ട്ടേഴ്‌സിലെ മുറിയിലാണ് ഇദ്ദേഹത്തെ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്. കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്നുള്ള ആത്മഹത്യയാണെന്നാണ് പ്രാഥമിക വിവരം.

മറ്റക്കുഴി സ്വദേശിയായ രാജേഷ്, ഓഗസ്റ്റ് 8നാണ് വാഴക്കുളം സ്‌റ്റേഷനില്‍ എസ്.എച്ച്‌.ഒ. ആയി ചുമതലയേറ്റത്. വ്യാഴാഴ്ച ഇദ്ദേഹത്തിന് കോടതി ഡ്യൂട്ടിയായിരുന്നു. എന്നാല്‍ രാവിലെ പത്തുമണിയായിട്ടും എസ്.എച്ച്‌.ഒ. സ്റ്റേഷനില്‍ എത്തിയിരുന്നില്ല. ഇതോടെ പോലീസുകാര്‍ ക്വാര്‍ട്ടേഴ്‌സില്‍ അന്വേഷിച്ചെത്തിയപ്പോളാണ് രാജേഷ് കെ. മേനോനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.                                                                                                                                                                                                 25/08/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.