'ചോറ് ഇലയില്‍ പൊതിഞ്ഞ്, അണ്ടിപ്പരിപ്പും മുന്തിരിയും കൊടുത്തുവിടേണ്ടതാണ്'; രക്ഷിതാക്കള്‍ക്ക് സ്‌കൂളിന്റെ ഓണസദ്യ മെസ്സേജ്

2022-08-26 16:46:52

കൊച്ചി: ഓണാഘോഷത്തിന് സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി സദ്യയൊരുക്കുന്നത് അല്‍പം ചെലവേറിയ പണിയാണ്. ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായാകണം കൊച്ചിയിലെ ഒരു സ്വകാര്യ സ്‌കൂള്‍ വിഭവങ്ങളെല്ലാം വിദ്യാര്‍ത്ഥികള്‍ തന്നെ കൊണ്ടുവരട്ടെ എന്ന തീരുമാനത്തിലെത്തിയത്.

സദ്യയ്ക്ക് ആവശ്യമായ വിഭവങ്ങള്‍ കുട്ടികളുടെ പക്കല്‍ കൊടുത്ത് വിടണമെന്ന് സ്‌കൂള്‍ അധികൃതര്‍ മാതാപിതാക്കളോട് ആവശ്യപ്പെടുന്ന സന്ദേശം സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. നിരവധി പേരാണ് സംഭവത്തില്‍ രസകരമായ പ്രതികരണവുമായി എത്തിയിരിക്കുന്നത്.

ഓണാഘോഷത്തോടനുബന്ധിച്ച്‌ സ്‌കൂളില്‍ കുട്ടികള്‍ക്കായി ഓണസദ്യ ഒരുക്കുന്നുണ്ട്. അതിനായി കുട്ടികളുടെ പക്കല്‍ വിഭവങ്ങള്‍ കൊടുത്തു വിടണം. ഓരോ വിഭവവും ആറ് പേര്‍ക്ക് കഴിക്കാവുന്ന അളവിലാണ് കൊടുത്ത് വിടേണ്ടത്. ആവശ്യമായ ചോറ് ഇലയില്‍ പൊതിഞ്ഞ് കൊടുക്കേണ്ടതായും സന്ദേശത്തില്‍ പറയുന്നു. പായസം സ്‌കൂളില്‍ വെച്ച്‌ ഉണ്ടാക്കി കൊടുക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. മാതാപിതാക്കള്‍ക്ക് അതെങ്കിലും ആശ്വാസമാകുമെന്ന് കരുതുമ്ബോഴേക്കും ട്വിസ്റ്റ് വരികയാണ്. പായസം തയ്യാറാക്കുന്നതിനുള്ള അണ്ടിപ്പരിപ്പും മുന്തിരിയും ഏലക്കായുമടങ്ങുന്ന ചെറിയ പാക്കറ്റ് കൊടുത്തു വിടാനാണ് നിര്‍ദേശം.

സന്ദേശം ഫേസ്ബുക്കില്‍ ട്രോളായതോടെ സമാനമായ രീതിയില്‍ നിര്‍ദേശങ്ങള്‍ നല്‍കിയ സ്‌കൂളുകളില്‍ നിന്നുള്ള സന്ദേശങ്ങളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ ചിലര്‍ പങ്കുവച്ചു. അതിലൊരു സ്‌കൂളില്‍ നിന്നുള്ള സന്ദേശത്തില്‍ അടുത്ത ദിവസം മുതല്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് സാധനങ്ങളുടെ ലിസ്റ്റും കൊടുത്തിട്ടുണ്ട്. എല്ലാ കുട്ടികളും ഒരു തേങ്ങ വീതമെങ്കിലും കൊണ്ടുവരണം. വെളിച്ചെണ്ണ, സാമ്ബാര്‍ പരിപ്പ്, നെയ്യ്, പുളി, ഇഞ്ചി, ശര്‍ക്കര ഉപ്പേരി തുടങ്ങിയവ ലിസ്റ്റില്‍ ഉള്‍പ്പെടുന്നു. പപ്പടത്തെ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ഫേസ്ബുക്കില്‍ പങ്കുവെക്കപ്പെട്ട സന്ദേശത്തിന് പ്രതികരണവുമായി നിരവധി പേരെത്തി.

'ചുരുക്കത്തില്‍ കിറ്റ് കൊടുത്ത് വിടാനാണ് സ്‌കൂളില്‍ നിന്ന് പറയുന്നത്' എന്ന് കമന്റുകളെത്തി.

'എന്നാല്‍പ്പിന്നെ വീട്ടില്‍ നിന്ന് സദ്യ കഴിക്കാന്‍ കുട്ടികളെ അനുവദിച്ചാല്‍ പോരെ', എന്ന് ചിലര്‍ ചോദിക്കുന്നു.

'ഒരു പ്രത്യേക തരം ഓണസദ്യയാണല്ലോ', എന്നും ചിലര്‍ പരിഹസിക്കുന്നു.

'കുട്ടികള്‍ ഓണസദ്യ കൊണ്ടുവന്ന് അധ്യാപകര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും വിളമ്ബണം എന്ന് പറഞ്ഞാല്‍ പോരെ. ഇതിപ്പോള്‍ കുട്ടികളെയും മാതാപിതാക്കളെയും ആശയക്കുഴപ്പത്തിലാക്കുകയാണല്ലോ', എന്ന് ഒരു യൂസര്‍ കമന്റ് ചെയ്തു.

'പിള്ളേര്‍ക്ക് അവധി കൊടുത്താല്‍ അവര്‍ വീട്ടിലിരുന്ന് അടിപൊളിയായി സദ്യ ഉണ്ടോളും വീട്ടുകാരോടൊപ്പം. പൊതിഞ്ഞു കൊണ്ടുവന്ന് സ്‌കൂളില്‍ വച്ച്‌ കഴിക്കേണ്ട ഗതികേട് ഉണ്ടോ', എന്നും ചിലര്‍ ചോദിക്കുന്നു.

അതേസമയം പണ്ട് ഇത്തരത്തിലാണ് സ്‌കൂളുകളില്‍ ഓണാഘോഷം നടന്നിരുന്നതെന്നും ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മ്മയാണ് അതെന്നും ചിലര്‍ പ്രതികരിച്ചു.                                                                                  26/08/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.