ബംഗാളില്‍ മുന്നുപേരെ കൊന്ന് ഒളിവില്‍ കഴിഞ്ഞയാള്‍ കോഴിക്കോട് പിടിയില്‍
2022-08-26 17:01:30

കോഴിക്കോട് :പശ്ചിമബംഗാളിലെ കാനിങ് പൊലീസ് സ്റ്റേഷന് പരിധിയില്‍ മൂന്നുപേരെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി കോഴിക്കോട് പിടിയിലായി.
24-പാര്‍ഗാന സ്വദേശിയായ രവികുല്‍ സര്‍ദാര്‍ ആണ് പിടിയിലായത്.
ബംഗാള്‍ സൈബര്‍ സെല്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ പന്നിയങ്കര പൊലീസ് സ്റ്റേഷന് പരിധിയിലെ മീന്‍ചന്തയില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലത്ത് നിന്നാണ് കസ്റ്റഡിയിലെടുത്തത്. പ്രതിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ച രജത് ലസ്ക്കര്‍, സദാം ഷെയ്ക്, യൂനുപ് മോറല്‍ താലിബാന് റഹ്മാന് എന്നിവരെയും പിടികൂടി. പ്രതിയെ കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ഒന്നാം കോടതിയില്‍ ഹാജരാക്കും. 26/08/2022 വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.