ഒടുക്കം തലശേരി നഗരസഭ‍ മുട്ടുമടക്കി; വ്യവസായ സ്ഥാപനം തുറന്നു കൊടുത്തു, സിപിഎം നേതാക്കള്‍ രാജ് കബീറിനെ കണ്ടു

2022-08-27 16:34:32

തലശ്ശേരി: ഫര്‍ണിച്ചര്‍ വ്യവസായ സ്ഥാപനം പൂട്ടിച്ചതില്‍ മനംനൊന്ത് നാടുവിട്ട ദമ്ബതിമാരെ സിപിഎം നേതാക്കള്‍ വീട്ടിലെത്തി കണ്ടു.

നഗരസഭയുടെ ഭാഗത്തുനിന്നും ഇനി ബുദ്ധിമുട്ട് ഉണ്ടാകില്ലെന്ന് നേതാക്കള്‍ വ്യവസായി രാജ് കബീറിന് ഉറപ്പ് നല്‍കി. കണ്ണൂര്‍ ജില്ല കമ്മറ്റിയുടെ നിര്‍ദേശ പ്രകാരമാണ് നേതാക്കള്‍ വ്യവസായിയെ കണ്ടത്. ഇന്ന് സ്ഥാപനം തുറന്നുകൊടുത്തു.

കോടതി ഉത്തരവുണ്ടായിട്ടും വ്യവസായ മന്ത്രി ഇടപെട്ടിട്ടും സ്ഥാപനം തുറക്കാന്‍ നഗരസഭ സമ്മതിച്ചില്ലെന്നായിരുന്നു രാജ് കബീറിന്റെ പരാതി. സ്ഥാപനത്തില്‍ ഷീറ്റിട്ടതുമായി ബന്ധപ്പെട്ടാണ് തലശേരി നഗരസഭയുമായി തര്‍ക്കം ഉടലെടുത്തത്. നഗരസഭ ആരോഗ്യ വിഭാഗത്തിന്‍്റെ നിര്‍ദ്ദേശപ്രകാരമാണ് ഷീറ്റിട്ടത്. സ്ഥാപനം പൂട്ടിക്കാന്‍ കാരണം ഭരണ സമിതിയുടെ ദുര്‍വാശിയെന്നും ദമ്ബതികള്‍ പറഞ്ഞിരുന്നു.

ലക്ഷങ്ങള്‍ മുടക്കി തുടങ്ങിയ സ്ഥാപനം പൂട്ടിച്ച തലശ്ശേരി നഗരസഭ തങ്ങളെ ജീവിക്കാന്‍ സമ്മതിക്കുന്നില്ലെന്ന് കത്ത് എഴുതി വച്ച്‌ ചൊവ്വാഴ്ച നാട് വിട്ട രാജ് കബീറിനെയും ഭാര്യയേയും വെള്ളിയാഴ്ച്ച പുലര്‍ച്ചെയാണ് കോയമ്ബത്തൂരില്‍ കണ്ടെത്തിയത്.                                     27/08/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.