പിണറായി വിജയന്‍ ബിജെപിയുടെ ചെരിപ്പ് നക്കുന്നു:കെ മുരളീധരന്‍

2022-08-27 16:44:50

കല്‍പ്പറ്റ:മുഖ്യമന്ത്രിക്കെതിരേ രൂക്ഷവിമര്‍ശനവുമായി കെ മുരളീധരന്‍ എംപി.ബിജെപിയുടെ ചെരിപ്പ് നക്കുന്ന മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നതെന്നും,സ്വര്‍ണകടത്ത് കേസില്‍ നിന്നും രക്ഷപ്പെടാനാണ് പിണറായി കേന്ദ്രമന്ത്രി അമിത്ഷായുടെ കാല് നക്കുന്നതെന്നും കെ മുരളീധരന്‍ പറഞ്ഞു.കല്‍പ്പറ്റയില്‍ കോണ്‍ഗ്രസ് മാര്‍ച്ച്‌ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കെ മുരളീധരന്‍.

രാത്രി ആര്‍എസ്‌എസ് ഓഫിസില്‍ പോയി പകല്‍ മാന്യന്‍ ആകുകയാണ് പിണറായി. ഗാന്ധി ചിത്രം തകര്‍ത്തത് സിപിഎംമ്മുകാര്‍ തന്നെയാണെന്നും,കോണ്‍ഗ്രസുകാരെ പ്രതിയാക്കിയത് ബിജെപിയെ സഹായിക്കാനാണ്.രാജ്യത്താകമാനം ബിജെപി ഇത് പ്രചാരണ ആയുധമാക്കുമെന്നും എംപി പറഞ്ഞു.പോലിസിന്റെ നിലപാടില്‍ കോണ്‍ഗ്രസിന് വിശ്വാസമില്ല.കെ കരുണാകരന്റേയും എ കെ ആന്റണിയുടേയും കാലത്തേത് മികച്ച പോലിസ് ആയിരുന്നു. പിഴച്ചവന്‍ ഭരിക്കുന്നത് കൊണ്ട് പോലിസും പിഴച്ചുപോയതെന്ന് കെ മുരളീധരന്‍ കുറ്റപ്പെടുത്തി.ഏത് വിദ്വാന്‍ ഡല്‍ഹിയില്‍ നിന്ന് സ്ഥലം വിട്ടാലും അടുത്ത തവണ കോണ്‍ഗ്രസ് രാജ്യം ഭരിക്കുമെന്നും മുരളീധരന്‍ പറഞ്ഞു.                                                                                                                         27/08/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.