അശ്വതിയെ പെട്രൊളൊഴിച്ച്‌ കത്തിക്കാന്‍ ശ്രമിച്ചത് ഭര്‍ത്താവും കൂട്ടുകാരും ചേര്‍ന്ന്; തീ കൊളുത്താന്‍ കഴിയാതിരുന്നത് നാട്ടുകാര്‍ ഓടിക്കൂടിയതിനാല്‍

2022-08-27 16:46:12

 പത്തനംതിട്ട: യുവതിയെ നടുറോഡില്‍ തടഞ്ഞുനിര്‍ത്തി ക്രൂരമായി മര്‍ദ്ദിച്ച്‌ പെട്രോളൊഴിച്ച്‌ കത്തിക്കാന്‍ ശ്രമിച്ച്‌ ഭര്‍ത്താവും സംഘവും.

ബഹളം കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയത് കൊണ്ട് മാത്രം സംഘത്തിന് യുവതിയെ തീകൊളുത്താന്‍ കഴിഞ്ഞില്ല. പത്തനംതിട്ട ജില്ലയിലെ അടൂരിലാണ് സംഭവം. അടൂരില്‍ സ്വകാര്യ ബാങ്കിന്റെ കലക്‌ഷന്‍ ഏജന്റായ ചാരുംമൂട് താമരക്കുളം തുണ്ടില്‍വീട്ടില്‍ അശ്വതിയാണ് (Aswathy )ആക്രമണത്തിന് ഇരയായത്. യുവതിയുടെ കയ്യിലുണ്ടായിരുന്ന ഒന്നേമുക്കാല്‍ ലക്ഷത്തോളം രൂപ തട്ടിയെടുത്താണ് ഭര്‍ത്താവും സുഹൃത്തുക്കളും കടന്നുകളഞ്ഞത്. ഇവര്‍ക്കായി തിരച്ചില്‍ തുടരുന്നു. (Aswathy )

വ്യാഴാഴ്ച വൈകിട്ട് 6.45ന് മുണ്ടപ്പള്ളി കാട്ടില്‍മുക്ക് ഭാഗത്തായിരുന്നു സംഭവം. മൈക്രോഫിനാന്‍സ് സ്ഥാപനത്തിലെ ജീവനക്കാരിയായ അശ്വതി, മുണ്ടപ്പള്ളി കാട്ടില്‍മുക്ക് ഭാഗത്തുള്ള സംഘങ്ങളില്‍നിന്ന് പണം ശേഖരിച്ച ശേഷം സ്കൂട്ടറില്‍ വരുമ്ബോള്‍ തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. ഭര്‍ത്താവ് തെങ്ങമം സ്വദേശി കൃഷ്ണകുമാറും മൂന്നു സുഹൃത്തുക്കളും ചേര്‍ന്നാണ് മുണ്ടപ്പള്ളിയില്‍വച്ചു തടഞ്ഞത്.

ക്രൂരമായി മര്‍ദിച്ച ശേഷം സമീപത്തെ പറമ്ബിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി തലയിലൂടെ പെട്രോളൊഴിച്ചു. നിലവിളികേട്ട് ആളുകള്‍ എത്തിയപ്പോള്‍ കൃഷ്ണകുമാറും കൂട്ടാളികളും കടന്നുകളഞ്ഞു. ഒന്നേമുക്കാല്‍ ലക്ഷം രൂപയും ഓഫിസ് ആവശ്യത്തിനുള്ള ടാബും മൊബൈല്‍ഫോണും സംഘം കൊണ്ടുപോയി.                                                                                                                                27/08/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.