സഭയില്‍ ആരോഗ്യമന്ത്രിയെ തിരുത്തി മുഖ്യമന്ത്രി
2022-08-30 16:55:59

തിരുവനന്തപുരം: നിയമസഭയില്‍ പേവിഷ വാക്സിനുമായി ബന്ധപ്പെട്ട മറുപടിയില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ തിരുത്തി മുഖ്യമന്ത്രി പിണറായി വിജയന്.
പേവിഷബാധയെ തുടര്‍ന്നുള്ള മരണങ്ങളെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച സമിതി രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കുമെന്ന് മന്ത്രി വീണ ജോര്‍ജ് പറഞ്ഞപ്പോഴാണ് പേവിഷ വാക്സീനെക്കുറിച്ച് പഠിക്കാനും വിദഗ്ധസമിതിയെ നിയോഗിക്കണമെന്ന് മുഖ്യമന്ത്രി തിരുത്തിയത്.
അതേസമയം, കേരള മെഡിക്കല്‍ സര്‍വീസസ് കോര്പ്പറേഷന് മുഖേനയാണ് പേവിഷ മരുന്ന് ലഭ്യമാകുന്നതെന്ന് മന്ത്രി പറഞ്ഞു. ഈ മരുന്നുകള്‍ക്ക് കേന്ദ്ര ലബോറട്ടറിയുടെ ഗുണനിലവാര സര്‍ട്ടിഫിക്കറ്റ് ഉള്ളതാണ്. മരുന്നുകള്‍ രണ്ടു തവണ ഇന്‍ഹൗസ് ടെസ്റ്റ് ചെയ്യും.
അതുകൂടാതെ മെഡിക്കല്‍ കോര്‍പ്പറേഷന്റെ നിബന്ധന പ്രകാരം കേന്ദ്ര ലാബോറട്ടറി പരിശോധനയും നടത്തുന്നുണ്ട്. മരുന്നുകളുടെ സംഭരണത്തിലും വിതരണത്തിലും കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ വാക്സിന്റെ ഗുണനിലവാരത്തെക്കുറിച്ച് സംശയം വേണ്ടെന്ന് ആരോഗ്യമന്ത്രി സഭയില്‍ വ്യക്തമാക്കി. 30/08/2022 വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.