ഓണ്‍ലൈനില്‍ പരിചയപ്പെട്ട പെണ്‍കുട്ടി പിന്നീട് മിണ്ടാതായതിനെ തുടര്‍ന്ന് പെണ്‍കുട്ടിക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്

2022-09-01 16:48:42

ഡല്‍ഹി: ഓണ്‍ലൈനില്‍ പരിചയപ്പെട്ട പെണ്‍കുട്ടി പിന്നീട് മിണ്ടാതായതിനെ തുടര്‍ന്ന് പെണ്‍കുട്ടിക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്.
പ്ലസ് ടുവിന് പഠിക്കുന്ന വിദ്യാര്‍ത്ഥിനിക്കാണ് വെടിയേറ്റത്. ഓണ്‍ലൈന്‍ വഴിയാണ് പെണ്‍കുട്ടിയും അമാനത്ത് അലി എന്ന അര്‍മാന്‍ അലിയും പരിചയത്തിലാകുന്നത്. കുറേ കാലം സംസാരിച്ച ശേഷം പെണ്‍കുട്ടി പിന്നീട് പ്രതികരിക്കാതാവുകയും കുട്ടി തന്നെ പറ്റിച്ചതാണെന്നും അവളെ കൊലപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് യുവാവ് ബോബി, പവന്‍ എന്നീ ക്രിമിനലുകളെ സമീപിക്കുകയും ചെയ്തു. പെണ്‍കുട്ടി സ്കൂള്‍ വിട്ട് വീട്ടിലേക്ക് വരുന്ന വഴിയില്‍ ആക്രമിക്കാന്‍ പതിയിരുന്ന ഇവര്‍ പെണ്‍കുട്ടിയുടെ ചുമലില്‍ വെടിവെച്ചു. യുവാവ് ഉപയോഗിച്ച തോക്കും തിരകളും കണ്ടെത്തിയിട്ടുണ്ട്. രണ്ട് വര്‍ഷം മുമ്ബാണ് യുവാവും പെണ്‍കുട്ടിയും ഓണ്‍ലൈന്‍ വഴി പരിചയത്തിലാകുന്നത്. എന്നാല്‍, ആറ് മാസം മുമ്ബ് പെണ്‍കുട്ടി യുവാവുമായി സംസാരം നിര്‍ത്തിയതിനെത്തുടര്‍ന്നാണ് യുവാവ് ​കൊല്ലാന്‍ തീരുമാനിച്ചത്.                                                                                                                                                                       01/09/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.