ആല്‍ബത്തില്‍ അഭിനയിക്കാനെന്ന് പറഞ്ഞ് പോലീസ് യൂണിഫോം തുന്നിച്ചു; 'സര്‍ക്കിള്‍ ഇന്‍സ്പെക്ടറിന്റെ' തട്ടിപ്പ്

2022-09-01 16:59:40

കണ്ണൂര്‍: പോലീസ് വേഷമിട്ട് തട്ടിപ്പ് നടത്തിവന്നിരുന്ന പ്രതിയെ പിടികൂടി. ആള്‍മാറാട്ടം നടത്തിയ കുറ്റത്തിന് ചന്തപ്പുര സ്വദേശി കെ.ജഗദീഷിനെയാണ് പരിയാരം പൊലീസ് പിടികൂടിയത്.
പയ്യന്നൂരില്‍ വെച്ചാണ് ഇയാള്‍ അറസ്റ്റിലായത് . കഴിഞ്ഞ രണ്ടു മാസത്തിലധികമായി ഇയാള്‍ പരിയാരം സി.ഐ ആണെന്ന് തെറ്റിദ്ധരിപ്പിച്ച്‌ ആളുകളെ കബളിപ്പിക്കുകയായിരുന്നു. പ്രതി വാഹന പരിശോധനയും, ബോധവല്‍ക്കരണവും നടത്തിവരുന്നതായും പോലീസിന് അന്വേഷണത്തില്‍ വ്യക്തമായി.

പയ്യന്നൂരിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ഡ്രൈവറാണ് ജഗദീഷ്. ടെലിഫിലിമിലും ആല്‍ബത്തിലും ഒക്കെ അഭിനയിച്ചിട്ടുണ്ട്. ഒരു ആല്‍ബത്തില്‍ അഭിനയിക്കണമെന്ന് ആവശ്യം പറഞ്ഞാണ് പോലീസ് യൂണിഫോം തുന്നിച്ചത്. യൂണിഫോമിന് മുകളില്‍ ഒരു ഓവര്‍ കോട്ടിട്ടാണ് ഇയാള്‍ ബൈക്കില്‍ യാത്ര ചെയ്യുക. വാഹന പരിശോധന സമയത്ത് കോട്ട് അഴിച്ചുമാറ്റും.ഒരാള്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ആണെന്ന് ആളുകളെ തെറ്റിദ്ധരിപ്പിച്ച്‌ കബളിപ്പിക്കുന്നതിനെ സംബന്ധിച്ച പോലീസിനെ നേരത്തെ വിവരം ലഭിച്ചിരുന്നു. എന്നാല്‍ പ്രതി ആരാണെന്ന് വ്യക്തമായിരുന്നില്ല. ഇത് സംബന്ധിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് ജഗദീഷിനെ സംബന്ധിച്ചുള്ള വിവരങ്ങള്‍ പോലീസിനെ ലഭിച്ചത്. ഒരു സ്വകാര്യ സ്ഥാപനത്തിന്‍റെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് ആളെ തിരിച്ചറിയുകയും ചെയ്തു.ആളെ തിരിച്ചറിഞ്ഞ ഉടന്‍ പ്രതിക്കായി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. അങ്ങനെയാണ് പയ്യന്നൂരില്‍ നിന്ന് ജഗദീഷ് പിടിയിലായത് . ജാമ്യമില്ല വകുപ്പുകള്‍ ചുമത്തി പ്രതിക്കെതിരെ കേസെടുത്തു. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ചമഞ്ഞ തട്ടിപ്പ് നടത്തുന്നത് ഗുരുതരമായ കുറ്റകൃത്യമാണ്. ജഗദീഷ് മറ്റു കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും പോലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്.                                                                                                                                      01/09/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.