നഞ്ചിയമ്മ സൗദിയിലെത്തുന്നു

2022-09-06 16:49:01

റിയാദ്: നവോദയ കലാസാംസ്കാരിക വേദിയുടെ 13ാം വാര്‍ഷികാഘോഷ പരിപാടിയില്‍ മുഖ്യാതിഥിയായി ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാവ് നഞ്ചിയമ്മ സൗദിയിലെത്തുന്നു.

ഒക്ടോബര്‍ 21നാണ് അവര്‍ റിയാദിലെത്തുക. റിയാദ് അല്‍ഹൈര്‍ റോഡിലെ അല്‍-ഉവൈദ ഫാമില്‍ തുറന്ന വേദിയില്‍ നഞ്ചിയമ്മയുടെ നാടന്‍ പാട്ടുകള്‍ക്കൊപ്പം സുരഭി ലക്ഷ്മി, വിനോദ് കോവൂര്‍, കബീര്‍ തുടങ്ങിയ എം80 മൂസ ടീം അവതരിപ്പിക്കുന്ന മ്യൂസിക്സ് ആന്‍ഡ് കോമഡി ഷോയും അരങ്ങേറും.

ആഘോഷ പരിപാടികളുടെ വിജയത്തിന് പൂക്കോയ തങ്ങള്‍ ചെയര്‍മാനും കുമ്മിള്‍ സുധീര്‍ കണ്‍വീനറുമായി 101 അംഗങ്ങളുടെ സ്വാഗതസംഘം രൂപവത്കരിച്ചു. ഷാജു പത്തനാപുരം, അബ്ദുല്‍കലാം, അഞ്‍ജു സജിന്‍ (ജോയന്റ് കണ്‍വീനര്‍മാര്‍), അനില്‍ മണമ്ബൂര്‍, ഹാരിസ്, ആതിര ഗോപന്‍ (വൈസ് ചെയര്‍മാന്മാര്‍), ബാബുജി, നിസാര്‍ അഹമ്മദ്, അനില്‍ മണമ്ബൂര്‍, ഷൈജു ചെമ്ബൂര്, അനില്‍ പിരപ്പന്‍കോട്, മനോഹരന്‍, ശ്രീരാജ്, ഗോപന്‍ കൊല്ലം, ഫെബിന്‍, അനി മുഹമ്മദ്, മിഥുന്‍, അരുണ്‍, നൗഫല്‍, സജീവന്‍, ലാല്‍, ഇസ്മാഈല്‍ കണ്ണൂര്‍, അഞ്‍ജു ഷാജു, അമീര്‍, മൃതുന്‍ എന്നിവര്‍ വിവിധ സബ്കമ്മിറ്റി ഭാരവാഹികളാണ്. യോഗത്തില്‍ പൂക്കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി രവീന്ദ്രന്‍ സ്വാഗതസംഘം ഭാരവാഹികളുടെ പാനല്‍ അവതരിപ്പിച്ചു.                                                                                                              06/09/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.