പഴനിയ്ക്ക് പോയ സംഘം സഞ്ചരിച്ച കാറും ബസും കൂട്ടിയിച്ചു, തിരുവനന്തപുരം സ്വദേശികളായ നാലുപേര്‍ക്ക് ദാരുണാന്ത്യം

2022-09-09 17:04:47

ചെന്നൈ: തമിഴ്നാട് തൂത്തുക്കുടിയിലുണ്ടായ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ മൂന്നുപേരടക്കം നാല് മലയാളികള്‍ക്ക് ദാരുണാന്ത്യം.

തിരുവനന്തപുരം സ്വദേശികളായ എട്ടംഗ തീര്‍ത്ഥാടക സംഘമാണ് അപകടത്തില്‍പ്പെട്ടത്. ചാല സ്വദേശികള്‍ പഴനിയിലേയ്ക്ക് പോകുന്ന വഴിയാണ് അപകടമുണ്ടായത്. ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം.

അശോകന്‍, ഭാര്യ ശൈലജ, കൊച്ചുമകന്‍ ആരവ് ( ഒരു വയസ്) എന്നിവരാണ് മരിച്ച ചാല സ്വദേശികള്‍. നാലാമനെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. യാത്രയ്ക്കിടെ കാറിന്റെ ടയര്‍ പൊട്ടി നിയന്ത്രണം വിട്ട് ബസിലിടിക്കുകയായിരുന്നു. രണ്ടു പേര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. കുഞ്ഞിന്റെ നേര്‍ച്ചയ്ക്കായാണ് കുടുംബം പഴനിയിലേയ്ക്ക് പോയത്.                                                                   09/09/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.