എലിസബത്ത് രാജ്ഞിയുടെ മരണം; ബ്രിട്ടനില്‍ ദേശീയ ഗാനം മുതല്‍ പള്ളി പ്രാര്‍ത്ഥന വരെ മാറും

2022-09-09 17:11:01

    
നീണ്ട നാള്‍ പദവി അലങ്കരിച്ച ശേഷം എലിസബത്ത് രാജ്ഞി വിടവാങ്ങുമ്ബോള്‍ അവര്‍ക്കൊപ്പം മാറ്റത്തിനൊരുങ്ങുന്നത് ഒരുകൂട്ടം അധികാര ചിഹ്നങ്ങള്‍ കൂടിയാണ്.

ബ്രിട്ടന്റെ ദേശീയ ഗാനം മുതല്‍ പള്ളികളിലെ പ്രാര്‍ത്ഥനകളില്‍ വരെ മാറ്റംവരും. രാജ്യത്തെ ദേശീയ ഗാനത്തില്‍ ഇനി ചെറിയ മാറ്റം വരും. ''God save our gracious Queen'' എന്ന വരികള്‍ മാറി ''God save our gracious King'' എന്നാകും ഇനി ആലപിക്കുക. പള്ളികളിലെ ഞായറാഴ്ച പ്രാര്‍ഥനകളിലെ വരികളിലും ഇതേ പോലെ മാറ്റം വരും. ഞങ്ങളുടെ രാജ്ഞി എന്നതിന് പകരം പ്രാര്‍ഥനകളില്‍ ഞങ്ങളുടെ ജനറല്‍ സിനഡ് എന്നാകും ഇനി മാറ്റം വരുക.

600ലധികം ബിസിനസ്സുകള്‍ക്കായി നല്‍കിവരുന്ന റോയല്‍ വാറന്റുകളിലും വൈകാതെ ചാള്‍സ് മൂന്നാമന്റെ പേരാക്കി മാറ്റം വരുത്തും. തപാല്‍പെട്ടികളില്‍ മാറ്റമുണ്ടാകില്ലെങ്കിലും സ്റ്റാമ്ബുകളിലൊക്കെ രാജ്ഞിക്ക് പകരം ഇനി പുതിയ രാജാവിന്റെ ചിത്രം ഇടംപിടിക്കും. രാജ്ഞിക്ക് വിധേയത്വവും കൂറും പുലര്‍ത്തുമെന്ന് സത്യപ്രതിജ്ഞ ചെയ്താണ് ബ്രിട്ടീഷ് എം.പിമാര്‍ അധികാരമേല്‍ക്കുന്നത്. പുതിയ രാജാവിന് കീഴില്‍ ഇനി അവര്‍ക്കെല്ലാം വീണ്ടും സത്യപ്രതിജ്ഞ ചെയ്യേണ്ടതുണ്ട്. 1953 വരെ രാജ്ഞിയുടെ ചിത്രം നാണയങ്ങളില്‍ ഇല്ലായിരുന്നു. അവര്‍ അധികാരമേറ്റ് ഒരു വര്‍ഷമായപ്പോഴാണ് ആദ്യമായി രാജ്ഞിയുടെ നാണയങ്ങള്‍ ഇറങ്ങിത്തുടങ്ങിയത്.

പുതിയ നാണയങ്ങളും നോട്ടുകളും ഇനി രൂപകല്‍പന ചെയ്ത് ചാന്‍സലര്‍ അംഗീകരിക്കുന്ന മുറക്ക് രാജാവിന്റെ മുമ്ബാകെ എത്തും. അദ്ദേഹവും അംഗീകരിക്കുന്നതോടെയാകും അന്തിമ അംഗീകാരമാകുക. ബ്രിട്ടനില്‍ മാത്രമല്ല ഈ മാറ്റങ്ങള്‍ വരുക. 35 രാജ്യങ്ങളിലെ നാണയങ്ങളില്‍ രാജ്ഞിയുടെ മുഖം ആലേഖനം ചെയ്തിരുന്നു. ഓസ്‌ട്രേലിയയില്‍ നാണയങ്ങളില്‍ മാത്രമല്ല അഞ്ച് രൂപ ഓസ്‌ട്രേലിയന്‍ ഡോളര്‍ നോട്ടിലും അവരുടെ ചിത്രമുണ്ടായിരുന്നു. ബ്രിട്ടീഷ് പാസ്‌പോര്‍ട്ടുകളിലെ അകത്തെ പുറവും ഇനി പരിഷ്‌കരിക്കും. ബ്രിട്ടനെ കൂടാതെ 14 കോമണ്‍വെല്‍ത്ത് രാജ്യങ്ങളും അവരുടെ ഭരണഘടന അടക്കം ഭേദഗതി ചെയ്യേണ്ടിവരും.                            09/09/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.