ക്ലാസില്‍ മൂത്രമൊഴിച്ച രണ്ടാം ക്ലാസ് വിദ്യാര്‍ഥിയുടെമേല്‍ അധ്യാപകന്‍ ചൂടുവെള്ളമൊഴിച്ചു

2022-09-10 16:59:55

   ബംഗളൂരു: ക്ലാസില്‍ മൂത്രമൊഴിച്ച രണ്ടാം ക്ലാസ് വിദ്യാര്‍ഥിയുടെമേല്‍ അധ്യാപകന്‍ ചൂടുവെള്ളമൊഴിച്ചു. 40 ശതമാനം പൊള്ളലേറ്റ വിദ്യാര്‍ഥി ആശുപത്രിയില്‍ ചികിത്സയിലാണ്.

കര്‍ണാടകയിലെ മാസ്കി താലൂക്കില്‍ സന്തേക്കല്ലൂര്‍ ഗ്രാമത്തിലാണ് സംഭവം നടന്നത്. ഇവിടുത്തെ ഘനമതേശ്വര്‍ മഠം സ്കൂളിലെ അധ്യാപകനാണ് കുട്ടിയോട് ക്രൂരത ചെയ്തത്. ഒരാഴ്ച മുമ്ബ് നടന്ന സംഭവം ഇന്നലെയാണ് പുറത്തറിയുന്നത്.

ജില്ല വനിതാ ശിശുക്ഷേമ വകുപ്പ് ഉദ്യോഗസ്ഥര്‍ സ്കൂളിലെത്തി രക്ഷിതാക്കളില്‍ നിന്നടക്കം വിവരങ്ങള്‍ ശേഖരിച്ചു. ശുചിമുറിയിലെ സോളാര്‍ വാട്ടര്‍ ഹീറ്ററില്‍നിന്നുള്ള ചൂടുവെള്ളം വീണ് അബദ്ധത്തില്‍ കുട്ടിക്ക് പൊള്ളലേറ്റതാണെന്നാണ് പിതാവ് വെങ്കിടേഷ് പറഞ്ഞത്.

ഇതോടെ, സ്കൂള്‍ അധികൃതരും പ്രാദേശിക രാഷ്ട്രീയ നേതാക്കളും കുട്ടിയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തിയിരിക്കുകയാണെന്ന് ആക്ഷേപം ഉയര്‍ന്നിരിക്കുകയാണ്. പരാതി നല്‍കിയില്ലെങ്കിലും സംഭവം അന്വേഷിക്കാന്‍ വനിതാ ശിശുക്ഷേമ ഉദ്യോഗസ്ഥര്‍ പൊലീസിനോട് ആവിശ്യപെട്ടിട്ടുണ്ട്.                                                                                                                                               10/09/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.