രാജ്യത്തെ സൗജന്യ ഭക്ഷ്യധാന്യ വിതരണം തുടരാന്‍ കേന്ദ്രത്തിന് മേല്‍ സമ്മര്‍ദ്ദം
2022-09-10 17:11:19

ദില്ലി : രാജ്യത്തെ സൗജന്യ ഭക്ഷ്യധാന്യ വിതരണം തുടരാന്‍ കേന്ദ്രത്തിന് മേല്‍ സമ്മര്‍ദ്ദം.പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന (PMGK) അവസാനിപ്പിക്കരുതെന്ന് സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടു.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളടക്കം പദ്ധതി നീട്ടണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടു. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന പദ്ധതി സെപ്തംബറില്‍ അവസാനിക്കാനിരിക്കെ ആണ് പദ്ധതി നീട്ടണമെന്ന് ആവശ്യമുയരുന്നത്. രാജ്യത്താകെ 71 ലക്ഷം കുടുംബങ്ങളാണ് പിഎംജികെ പദ്ധതിയുടെ ഗുണഭോക്താക്കള്‍. 2020ല്‍ 3 മാസത്തേക്ക് തുടങ്ങിയ പദ്ധതിഇതിനോടകം പലതവണ നീട്ടിയിരുന്നു. നവംബറിലാണ് പദ്ധതി അവസാനമായി നീട്ടിയത്.
കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു 2020 മാര്‍ച്ച് മാസത്തില്‍ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന പ്രകാരം രാജ്യത്തെ ജനങ്ങള്‍ക്ക് സൗജന്യ റേഷന്‍ പ്രഖ്യാപിച്ചത്. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ലോക‍്‍ഡൗണ്‍ പ്രഖ്യാപിച്ചത് രാജ്യത്തെ ജനങ്ങളെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിട്ടതിന് പിന്നാലെയാണ് സൗജന്യ റേഷന്‍ നല്‍കുന്ന പദ്ധതി കേന്ദ്രം പ്രഖ്യാപിച്ചത്. എന്നാല്‍ കൊവിഡിന്റെ പിടി അയഞ്ഞതും സാമ്ബത്തിക മേഖല ശക്തിപ്പെട്ടതും ചൂണ്ടിക്കാട്ടി കഴിഞ്ഞ നവംബറില്‍ പദ്ധതി അവസാനിപ്പിക്കാന്‍ കേന്ദ്രം നീക്കം നടത്തിയെങ്കിലും സമ്മര്‍ദ്ദം ശക്തമായതോടെ പിന്മാറിയിരുന്നു.
വീണ്ടും പദ്ധതി നീട്ടണമെന്ന് ആവശ്യം ഉയര്‍ന്നിട്ടുണ്ടെങ്കിലും രാജ്യം കടുത്ത ഭക്ഷ്യധാന്യ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ കേന്ദ്രം എത്ര കണ്ട് സന്നദ്ധമാകുമെന്ന് കാത്തിരുന്ന് തന്നെ അറിയാം. ഭക്ഷ്യക്ഷാമവും വിലക്കയറ്റവും നേരിടാന്‍ കൂടുതല്‍ നടപടികള്‍ കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ പ്രത്യേകിച്ച്. പൊടി പച്ചരി കയറ്റുമതി ചെയ്യുന്നതിന് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ബസുമതി ഒഴികെയുള്ള അരിക്ക് ഏര്‍പ്പെടുത്തിയ 20 ശതമാനം കയറ്റുമതി ചുങ്കവും ഇതോടൊപ്പം പ്രാബല്യത്തിലാക്കിയിരുന്നു. വിലക്കയറ്റം ഉയര്‍ത്തി പ്രതിപക്ഷം വിമര്‍ശനം ശക്തമാക്കുന്നതിനിടെയാണ് സര്‍ക്കാരിന്‍റെ നടപടികള്‍. 10/09/2022 വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.