വിവാഹം കഴിക്കണ്ടേ, തമിഴ് പെണ്‍കുട്ടിയെ കണ്ടെത്താം; രാഹുലിന് കല്യാണം ആലോചിച്ച്‌ അമ്മമാര്‍

2022-09-11 16:47:41

കന്യാകുമാരി: സാധാരണക്കാരുമായി സംവദിച്ച്‌ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ‘ഭാരത് ജോഡോ യാത്ര’ കേരളത്തില്‍ പ്രവേശിച്ചു കഴിഞ്ഞു.

തമിഴ്നാട്ടിലെ ജനങ്ങളെ ബാധിക്കുന്ന വിവിധ വിഷയങ്ങള്‍ മൂന്ന് ദിവസത്തെ കാല്‍നടയാത്രയില്‍ ചര്‍ച്ച ചെയ്തു. ഇതിനിടയില്‍ രാഹുലിനും സംഘത്തിനും രസകരമായ ഒരുപാട് അനുഭവങ്ങള്‍ ഉണ്ടായി.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എംപിയുമായ ജയറാം രമേശാണ് ഇക്കൂട്ടത്തിലെ രസകരമായ ഒരു ചിത്രം ട്വിറ്ററില്‍ പങ്കുവച്ചത്. ഭാരത് ജോഡോ യാത്ര തമിഴ്നാട്ടിലൂടെ കടന്നുപോകുമ്ബോള്‍ രാഹുല്‍ ഗാന്ധിയുടെ കൈ നോക്കുന്ന സ്ത്രീയുടെ ചിത്രമാണ് ഇത്.

രാഹുലിന് തമിഴ്നാടിനോട് പ്രത്യേക ഇഷ്ടമുണ്ടെന്ന് അറിയാമെന്നും ഒരു തമിഴ് പെണ്‍കൊടിയെ കണ്ടെത്തി നല്‍കാമെന്നും കൂട്ടത്തില്‍ ഒരു സ്ത്രീ പ‌റഞ്ഞുവെന്ന് ജയ്റാം രമേശ് കുറിച്ചു. ചിരിയായിരുന്നു രാഹുലിന്റെ പ്രതികരണം. മാര്‍ത്താണ്ഡത്ത് യാത്ര എത്തിയപ്പോഴാണ് രസകരമായ ഈ സംഭവമുണ്ടായതെന്നും ജയ്റാം രമേശ് കൂട്ടിച്ചേര്‍ത്തു.                                                             11/09/2022           
                                                                                                                                                           
കാഞ്ഞങ്ങാട് മാണിക്കോത്ത് ഗ്രീൻ ഷോപ്പിയിൽ ആഴ്ചയിൽ 500 വീതം അടക്കുന്ന 7000 രൂപയുടെ കുറി സ്കീം ആരംഭിച്ചിരിക്കുന്നു. നറുക്ക് വന്നാൽ അടക്കേണ്ട.12 തരം സാധനങ്ങൾ കുറിയിൽ ചേരാൻ 9400179247 എന്ന നമ്പറിൽ ബന്ധപ്പെടുക.

ഗ്രൂപ്പ് ലിങ്ക്

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.