കുഞ്ഞ് തന്റേതല്ലെന്ന് ആവര്‍ത്തിച്ച്‌ യുവതി; മുലപ്പാല്‍ കൊടുക്കാന്‍ പോലും തയ്യാറല്ല

2022-09-11 16:50:04

 ആലപ്പുഴ: തുമ്ബോളിയിലെ കുറ്റിക്കാട്ടില്‍നിന്നു കണ്ടെത്തിയ നവജാതശിശുവിനെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഏറ്റെടുത്ത് ശിശുപരിചരണകേന്ദ്രത്തിലേക്കു മാറ്റും.

പ്രസവിച്ചുവെന്നു സംശയിക്കുന്ന യുവതി, കുട്ടി തന്റേതല്ലെന്ന് ആവര്‍ത്തിച്ച സാഹചര്യത്തിലാണിത്. പൊലീസ് അന്വേഷണ റിപ്പോര്‍ട്ടും കുട്ടി പൂര്‍ണ ആരോഗ്യം കൈവരിച്ചതായുള്ള ഡോക്ടറുടെ സാക്ഷ്യപത്രവും ലഭിച്ചശേഷമായിരിക്കും നടപടി.

തീവ്രപരിചരണവിഭാഗത്തിലാണെങ്കിലും കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണ്. ഉറുമ്ബു കടിച്ചിട്ടുള്ളതിനാല്‍ ഒരാഴ്ചകൂടി ചികിത്സ വേണ്ടിവരുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

യുവതി പ്രസവിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍, അവര്‍ അതു നിഷേധിക്കുകയാണ്. കുഞ്ഞിനു പാലുകൊടുക്കാന്‍ ഇവരോട് ആവശ്യപ്പെട്ടങ്കിലും തയ്യാറായിട്ടില്ല. അന്വേഷിച്ച്‌ റിപ്പോര്‍ട്ടു നല്‍കാന്‍ പൊലീസിനോട് സിഡബ്ല്യുസി ആവശ്യപ്പെട്ടു. ഒരേ ആശുപത്രിയിലാണ് കുഞ്ഞും യുവതിയും ചികിത്സയിലുള്ളത്. വെള്ളിയാഴ്ച രാവിലെയാണു തുമ്ബോളി വികസനം ജങ്ഷനുസമീപം, ജനിച്ചയുടനെ ഉപേക്ഷിക്കപ്പെട്ടനിലയില്‍ പെണ്‍കുഞ്ഞിനെ കണ്ടെത്തിയത്. ആക്രിസാധനങ്ങള്‍ പെറുക്കുന്ന ഇതരസംസ്ഥാനഴിലാളികളാണ് കുട്ടിയെ ആദ്യം കണ്ടത്. തുടര്‍ന്ന് നാട്ടുകാര്‍ ഇടപെട്ട് കടപ്പുറം വനിതാശിശു ആശുപത്രിയിലെത്തിക്കുകയായിരുന്നു.                                                                                                 11/09/2022           
                                                                                                                                                           
കാഞ്ഞങ്ങാട് മാണിക്കോത്ത് ഗ്രീൻ ഷോപ്പിയിൽ ആഴ്ചയിൽ 500 വീതം അടക്കുന്ന 7000 രൂപയുടെ കുറി സ്കീം ആരംഭിച്ചിരിക്കുന്നു. നറുക്ക് വന്നാൽ അടക്കേണ്ട.12 തരം സാധനങ്ങൾ കുറിയിൽ ചേരാൻ 9400179247 എന്ന നമ്പറിൽ ബന്ധപ്പെടുക.

ഗ്രൂപ്പ് ലിങ്ക്

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.