'രക്തം പുരണ്ട പച്ച മാംസം കഴിക്കുന്ന തെരുവു നായകള്‍ മനുഷ്യനെ അക്രമിച്ചില്ലെങ്കിലെ അത്ഭുതമുള്ളൂ'; സന്ദീപ് വാചസ്പതി

2022-09-14 17:12:39

സംസ്ഥാനത്ത് തെരുവ് നായ ആക്രമണം വര്‍ധിക്കുന്നതിന്‍റെ പ്രധാന കാരണം അനധികൃതമായി പ്രവര്‍ത്തിക്കുന്ന കശാപ്പുശാലകളാണെന്ന് ബിജെപി നേതാവ് സന്ദീപ് വാചസ്പതി രക്തം പുരണ്ട പച്ച മാംസം കഴിക്കുന്ന തെരുവുനായകള്‍ മനുഷ്യനെ അക്രമിച്ചില്ലെങ്കിലെ അത്ഭുതമുള്ളൂ എന്ന് സന്ദീപ് വചസ്പതി ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.
തെരുവു നായ്ക്കളുടെ അക്രമത്തെ പറ്റി വാചാലരാകുന്നവര്‍ യഥാര്‍ത്ഥ കാരണം ചര്‍ച്ച ചെയ്യാത്തത് ദുരൂഹമാണെന്നും അദ്ദേഹം പറഞ്ഞു.

ശാസ്ത്രീയമായ അറവ് ശാലകള്‍ സ്ഥാപിക്കാനും അനധികൃത കശാപ്പുശാലകളെ നിയന്ത്രിക്കാനും അധികൃതര്‍ തയ്യാറാകാത്തിടത്തോളം തെരുവുനായ പ്രശ്നം തുടരുക തന്നെ ചെയ്യുമെന്ന് സന്ദീപ് കൂട്ടിച്ചേര്‍ത്തു.എന്തിന്‍്റെ പേരിലായാലും ഇതിന് തടയിടാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

സന്ദീപ് വാചസ്പതിയുടെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം

തെരുവു നായ്ക്കളുടെ അക്രമത്തെ പറ്റി വാചാലരാകുന്നവര്‍ യഥാര്‍ത്ഥ കാരണം ചര്‍ച്ച ചെയ്യാത്തത് ദുരൂഹമാണ്. സംസ്ഥാനത്തെ എല്ലാ റോഡരികുകളിലും കൂണു പോലെ മുളയ്ക്കുന്ന കശാപ്പു ശാലകളാണ് ഇതിലെ നിശബ്ദ വില്ലന്‍. രക്തം പുരണ്ട പച്ച മാംസം കഴിക്കുന്ന തെരുവു പട്ടികള്‍ മനുഷ്യനെ അക്രമിച്ചില്ലങ്കിലെ അത്ഭുതമുള്ളൂ. ശാസ്ത്രീയമായ അറവ് ശാലകള്‍ സ്ഥാപിക്കാനും അനധികൃത കശാപ്പു ശാലകളെ നിയന്ത്രിക്കാനും അധികൃതര്‍ തയ്യാറാകാത്തിടത്തോളം നായ പ്രശ്നം തുടരുക തന്നെ ചെയ്യും.


ആലപ്പുഴ നഗരത്തില്‍ സ്ഥാപിച്ച ശാസ്ത്രീയ അറവ് ശാല നഗരസഭയുടെ മാലിന്യം തള്ളുന്ന കേന്ദ്രമായി മാറിയിട്ട് വര്‍ഷങ്ങളായി. ബിജെപി അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ നിരവധി സമരം ചെയ്തെങ്കിലും സിപിഎം ഭരിക്കുന്ന നഗരസഭയ്ക്ക് അനക്കമില്ല. കോടികള്‍ മുടക്കി സ്ഥാപിച്ച മെഷീനുകള്‍ തുരുമ്ബെടുത്ത് നശിച്ചു കഴിഞ്ഞു. ക്രൂരമായും വൃത്തിഹീനമായ സാഹചര്യത്തിലും മൃഗങ്ങളെ കശാപ്പു ചെയ്യുന്നതും മാംസം വില്‍ക്കുന്നതും കോടതികള്‍ വിലക്കിയിട്ടുണ്ടെങ്കിലും നമ്മുടെ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ ഇത് കണ്ടില്ലെന്ന് നടിക്കുകയാണ്. പേപ്പട്ടികളെ വിഹരിക്കാന്‍ അനുവദിക്കുക മാത്രമല്ല ഒരു തലമുറയെ മുഴുവന്‍ രോഗികളാക്കാനും സര്‍ക്കാര്‍ കൂട്ടു നില്‍ക്കുകയാണ്. എന്തിന്‍്റെ പേരിലായാലും ഇതിന് തടയിടാന്‍ സര്‍ക്കാര്‍ തയ്യാറാകണം.                                                                                                                          14/09/2022           
                                                                                                                                                           
കാഞ്ഞങ്ങാട് മാണിക്കോത്ത് ഗ്രീൻ ഷോപ്പിയിൽ ആഴ്ചയിൽ 500 വീതം അടക്കുന്ന 7000 രൂപയുടെ കുറി സ്കീം ആരംഭിച്ചിരിക്കുന്നു. നറുക്ക് വന്നാൽ അടക്കേണ്ട.12 തരം സാധനങ്ങൾ കുറിയിൽ ചേരാൻ 9400179247 എന്ന നമ്പറിൽ ബന്ധപ്പെടുക.

ഗ്രൂപ്പ് ലിങ്ക്

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.