മോഷ്ടിക്കാന്‍ കയറിയത് സ്കൂളില്‍; ഒന്നും കിട്ടാതായപ്പോള്‍ അരിയെടുത്ത് കഞ്ഞിവെച്ച് കുടിച്ച് കള്ളന്
2022-09-14 17:16:44

കണ്ണൂര്‍: മോഷ്ടിക്കാനായി സ്കൂളില്‍ കയറിയ കള്ളന് ഒന്നും തന്നെ കിട്ടിയില്ല. ഒടുവില്‍ സ്കൂളിലെ അരിയെടുത്ത് കഞ്ഞിവെച്ച് കുടിച്ചശേഷം കള്ളന് സ്ഥലം വിട്ടു.
കണ്ണൂര്‍ ജില്ലയിലെ താണക്കടുത്ത മുഴത്തടം ഗവ. യു പി സ്കൂളിലാണ് സംഭവം.
സ്കൂളിനടുത്തു തന്നെ പ്രവര്‍ത്തിക്കുന്ന അങ്കണവാടി, പ്രീ പ്രൈമറി വിഭാഗം, ഹെഡ്മാസ്റ്ററുടെ ഓഫീസ് എന്നിവയുടെ പൂട്ടും തകര്‍ത്തിട്ടുണ്ട്. ഇവിടെ നിന്ന് കാര്യമായൊന്നും നഷ്ടപ്പെട്ടില്ല. കഴിഞ്ഞദിവസം സമീപത്തെ പ്രഭാത് ജങ്ഷനടുത്തുള്ള ബാലവാടിയിലും കവര്‍ച്ച നടന്നു.
ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. തളാപ്പിലെ ചൈതന്യ ക്ലിനിക്കില്‍ കഴിഞ്ഞദിവസം നടന്ന മോഷണത്തില്‍, മോഷ്ടാവിന്റെതെന്ന് കരുതുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. 14/09/2022
കാഞ്ഞങ്ങാട് മാണിക്കോത്ത് ഗ്രീൻ ഷോപ്പിയിൽ ആഴ്ചയിൽ 500 വീതം അടക്കുന്ന 7000 രൂപയുടെ കുറി സ്കീം ആരംഭിച്ചിരിക്കുന്നു. നറുക്ക് വന്നാൽ അടക്കേണ്ട.12 തരം സാധനങ്ങൾ കുറിയിൽ ചേരാൻ 9400179247 എന്ന നമ്പറിൽ ബന്ധപ്പെടുക.
ഗ്രൂപ്പ് ലിങ്ക്