സര്‍ക്കാരിന്റെ ഓണക്കിറ്റിലും കയ്യിട്ടുവാരല്‍; 500 രൂപയുടെ കിറ്റിലുള്ളത് 293 രൂപയുടെ സാധനങ്ങള്‍; മലപ്പുറത്ത് ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് കിറ്റ് വിതരണം നിര്‍ത്തിവെച്ചു

2022-09-14 17:28:24

    മലപ്പുറം: സര്‍ക്കാരിന്റെ ഓണക്കിറ്റില്‍ മുഴുവന്‍ സാധനങ്ങളും ഇല്ലാത്തതിനെ തുടര്‍ന്ന് മലപ്പുറത്ത് ശക്തമായ പ്രതിഷേധം.

നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് കിറ്റ് വിതരണം നിര്‍ത്തിവെച്ചു. 15 ഇന ഓണക്കിറ്റില്‍ മിക്ക സാധനങ്ങളും ഇല്ലെന്നാണ് നാട്ടുകാരുടെ പരാതി.

മമ്ബാട് ഓടായ്‌ക്കലില്‍ എആര്‍ഡി 116ാം നമ്ബര്‍ കടയിലാണ് മുഴുവന്‍ സാധനങ്ങളുമില്ലാതെ കിറ്റ് വിതരണം ചെയ്തത്. ഓണത്തിന് മുന്‍പ് കിട്ടാത്തവര്‍ക്കായിരുന്നു വിതരണം. പ്രദേശത്തെ 44 കുടുംബങ്ങളാണ് കിറ്റ് വാങ്ങാന്‍ ബാക്കിയുണ്ടായിരുന്നത്. ചൊവ്വാഴ്ച കിറ്റ് എത്തിയതായി റേഷന്‍ കടയുടമ അറിയിച്ചതിനെ തുടര്‍ന്നാണ് ഇവര്‍ റേഷന്‍ കടയില്‍ എത്തിയത്. എന്നാല്‍ കിറ്റ് വാങ്ങി നോക്കിയപ്പോള്‍ 11 ഇനങ്ങള്‍ മാത്രം.

ഇതോടെ നാട്ടുകാര്‍ കിറ്റിലെ സാധനങ്ങള്‍ വിപണി വിലവെച്ചു കണക്കു കൂട്ടി. ഇതോടെയാണ് കിറ്റിലെ കൊള്ള പുറത്തായത്. 293 രൂപയുടെ സാധനങ്ങളാണ് 500 രൂപയുടെ കിറ്റില്‍ ഉണ്ടായിരുന്നത്. ഇതേ തുടര്‍ന്ന് നാട്ടുകാര്‍ റേഷന്‍ കടയില്‍ എത്തി ശക്തമായി പ്രതിഷേധിച്ചു. മറ്റ് കടകളില്‍ ബാക്കിയുണ്ടായിരുന്ന കിറ്റ് എത്തിച്ചാണ് ഉദ്യോഗസ്ഥര്‍ പ്രതിഷേധം തണുപ്പിച്ചത്.                                                                                                                                                                            14/09/2022           
                                                                                                                                                           
കാഞ്ഞങ്ങാട് മാണിക്കോത്ത് ഗ്രീൻ ഷോപ്പിയിൽ ആഴ്ചയിൽ 500 വീതം അടക്കുന്ന 7000 രൂപയുടെ കുറി സ്കീം ആരംഭിച്ചിരിക്കുന്നു. നറുക്ക് വന്നാൽ അടക്കേണ്ട.12 തരം സാധനങ്ങൾ കുറിയിൽ ചേരാൻ 9400179247 എന്ന നമ്പറിൽ ബന്ധപ്പെടുക.

ഗ്രൂപ്പ് ലിങ്ക്

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.