തമിഴ്‌നാട്ടില്‍ ദളിത് വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സാധനങ്ങള്‍ വില്‍ക്കില്ലെന്ന് പറഞ്ഞ കടയുടമ അറസ്റ്റില്‍

2022-09-17 16:29:35

തെങ്കാശി: തമിഴ്‌നാട്ടില്‍ ദളിത് വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സാധനങ്ങള്‍ വില്‍ക്കില്ലെന്ന് പറഞ്ഞ കടയുടമ അറസ്റ്റില്‍.

തെങ്കാശി ശങ്കരന്‍കോവില്‍ പാഞ്ചാകുളം സ്വദേശി മഹേശ്വരനെയാണ് തെങ്കാശി പോലീസ് അറസ്റ്റ് ചെയ്തത്.

ഗ്രാമത്തിലെ ദളിത് വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ മിഠായി വാങ്ങാനെത്തിയപ്പോള്‍ മഹേശ്വരന്‍ മിഠായി നല്‍കില്ലെന്ന് പറയുന്ന വീഡിയോ നേരത്തെ പ്രചരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് പോലീസ് നടപടി. കേസില്‍ ഗ്രാമമുഖ്യനായ രാമചന്ദ്രമൂര്‍ത്തിയെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

കടയില്‍ മിഠായി വാങ്ങാനെത്തിയ ആദി ദ്രാവിഡ സ്‌കൂളിലെ വിദ്യാര്‍ഥികളോടാണ് ദളിത് വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് കടയില്‍നിന്ന് സാധനം നല്‍കേണ്ടെന്ന് തീരുമാനിച്ചതായി മഹേശ്വരന്‍ പറഞ്ഞത്. നിങ്ങളുടെ തെരുവിലെ ആര്‍ക്കും ഇനി കടയില്‍നിന്ന് സാധനങ്ങള്‍ തരില്ലെന്നും ഇക്കാര്യം വീട്ടില്‍ പോയി പറയണമെന്നും ഇയാള്‍ കുട്ടികളോട് പറഞ്ഞിരുന്നു. ഇതിന്റെ വീഡിയോയും മഹേശ്വരന്‍ ഫോണില്‍ പകര്‍ത്തി. തുടര്‍ന്ന് കുട്ടികള്‍ നിരാശരായി മടങ്ങുന്നതും വീഡിയോയിലുണ്ടായിരുന്നു.

കടയുടമ തന്നെ പകര്‍ത്തിയ ഈ വീഡിയോ പിന്നീട് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ഇതോടെ ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശപ്രകാരം തെങ്കാശി പോലീസ് കേസെടുക്കുകയും മഹേശ്വരനെയും ഗ്രാമമുഖ്യനെയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇയാളുടെ കടയും പോലീസ് അടച്ചുപൂട്ടി.                                                                               17/09/2022           
                                                                                                                                                           
കാഞ്ഞങ്ങാട് മാണിക്കോത്ത് ഗ്രീൻ ഷോപ്പിയിൽ ആഴ്ചയിൽ 500 വീതം അടക്കുന്ന 7000 രൂപയുടെ കുറി സ്കീം ആരംഭിച്ചിരിക്കുന്നു. നറുക്ക് വന്നാൽ അടക്കേണ്ട.12 തരം സാധനങ്ങൾ കുറിയിൽ ചേരാൻ 9400179247 എന്ന നമ്പറിൽ ബന്ധപ്പെടുക.

ഗ്രൂപ്പ് ലിങ്ക്

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.