പതിനാറുകാരിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കി: അനാഥാലയ നടത്തിപ്പുകാരനായ പള്ളി വികാരി അറസ്റ്റില്‍

2022-09-17 16:32:37


    
ചെന്നൈ: പതിനാറുകാരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ പള്ളി വികാരി അറസ്റ്റില്‍.

തമിഴ്‌നാട് മഹാബലിപുരത്താണ് സംഭവം. ചെങ്കല്‍പേട്ട് ജില്ലയില്‍ അനാഥാലയം നടത്തിയിരുന്ന ചാര്‍ളി(58)യാണ് അറസ്റ്റിലായത്. ഇയാളുടെ അനാഥാലയത്തില്‍ താമസിച്ചിരുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ചാര്‍ളി പീഡിപ്പിക്കുകയായിരുന്നു. നിരന്തര പീഡനത്തെ തുടര്‍ന്ന് പെണ്‍കുട്ടി ഗര്‍ഭിണിയായി. ഇതറിഞ്ഞതോടെ ചാര്‍ളി മുങ്ങുകയായിരുന്നു.

ഗര്‍ഭിണിയാണെന്ന വിവരമറിഞ്ഞതോടെ വിവാഹം കഴിക്കാമെന്നു പറഞ്ഞു പെണ്‍കുട്ടിയെ വിശ്വസിപ്പിച്ചു. തുടര്‍ന്ന് രാജമംഗലത്തെ ഒരു സ്ത്രീയുടെ വീട്ടില്‍ കൊണ്ടാക്കി. പ്രസവ ശേഷം കൊണ്ടു പോകാമെന്നായിരുന്നു പെണ്‍കുട്ടിയെ പറഞ്ഞു വിശ്വസിപ്പിച്ചത്.

എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും പുരോഹിതന്‍ തിരികെ വന്നില്ല. ഫോണില്‍ ബന്ധപ്പെടാനും സാധിക്കാത്തതിനെ തുടര്‍ന്ന് മഹാബലിപുരം പോലീസില്‍ പെണ്‍കുട്ടി പരാതി നല്‍കുകയായിരുന്നു. ഇയാള്‍ അനാഥാലയത്തിലുള്ള മറ്റു കുട്ടികളെ ഉപദ്രവിച്ചിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കും.                                                                                                                                                  17/09/2022           
                                                                                                                                                           
കാഞ്ഞങ്ങാട് മാണിക്കോത്ത് ഗ്രീൻ ഷോപ്പിയിൽ ആഴ്ചയിൽ 500 വീതം അടക്കുന്ന 7000 രൂപയുടെ കുറി സ്കീം ആരംഭിച്ചിരിക്കുന്നു. നറുക്ക് വന്നാൽ അടക്കേണ്ട.12 തരം സാധനങ്ങൾ കുറിയിൽ ചേരാൻ 9400179247 എന്ന നമ്പറിൽ ബന്ധപ്പെടുക.

ഗ്രൂപ്പ് ലിങ്ക്

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.