കാസര്‍കോട് തെരുവുനായകളെ നേരിടാന്‍ തോക്കുമായി ഇറങ്ങിയ ടൈഗര്‍ സെമീറിനെതിരെ പൊലീസ് കേസെടുത്തു

2022-09-17 16:34:10

കാസര്‍ഗോഡ്: ബേക്കലില്‍ തെരുവ് നായ്ക്കളുടെ ഭീഷണി നേരിടാന്‍ തോക്കുമായി രംഗത്തെത്തിയ
ടൈഗര്‍ സെമീറിനെതിരെ പൊലീസ് കേസെടുത്തു.
ഐ പി സി 153 വകുപ്പ് പ്രകാരമാണ് ബേക്കല്‍ പൊലീസ് കേസെടുത്തത്.

തെരുവുനായകളുടെ ശല്യം രൂക്ഷമായപ്പോള്‍ തോക്കെടുത്ത് സോഷ്യല്‍ മീഡിയയില്‍ താരമായ ബേക്കല്‍ ഇല്യാസ് നഗറിലെ സമീര്‍ എന്ന ടൈഗര്‍ സെമിറിനെതിരെ ലഹളയുണ്ടാക്കാന്‍ ഇടയാകുന്ന വിധത്തില്‍ നായ്ക്കളെ കൊല്ലാന്‍ ആഹ്വാനം ചെയ്തു എന്ന കുറ്റത്തിനാണ് ബേക്കല്‍ പൊലീസ് കേസെടുത്തത്.

-
വിദ്യാര്‍ഥികളെ നായ്ക്കളില്‍നിന്ന് രക്ഷിക്കാന്‍ തോക്കെടുത്ത് കാവലിനിറങ്ങി രക്ഷിതാവ്


സമൂഹത്തില്‍ ലഹള ഉണ്ടാക്കുന്ന തരത്തില്‍ വീഡിയോ ചിത്രികരിക്കുകയും പ്രചരിപ്പിച്ചുവെന്നും ആരോപിച്ചാണ് കേസെടുത്തത്. ഐ പി സി 153 വകുപ്പ് പ്രകാരമാണ് പൊലീസ് നേരിട്ട് കേസെടുത്തത്. വിദ്യാര്‍ത്ഥികളെ തെരുവ് പട്ടികള്‍ ആക്രമിക്കുന്നത് മൂലമാണ് ലൈസന്‍സ് ആവശ്യമില്ലാത്ത എയര്‍ഗണ്‍ എടുത്തതെന്ന് സെമീര്‍ പറഞ്ഞു.മകള്‍ പരാതി പറഞ്ഞതോടെയാണ് 13 കുട്ടികള്‍ക്കൊപ്പം തോക്കുവായി സെമീര്‍ നടന്നു നീങ്ങിയത്. കുട്ടികള്‍ക്ക്സുരക്ഷയൊരുക്കി തോക്കുമായി നടന്ന് പോകുന്ന സെമീറിന്റെ ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെയാണ് പൊലിസ് കേസ് രജിസ്റ്ററ്റര്‍ ചെയ്തിരിക്കുന്നത്.                                                                                                                                                                  17/09/2022           
                                                                                                                                                           
കാഞ്ഞങ്ങാട് മാണിക്കോത്ത് ഗ്രീൻ ഷോപ്പിയിൽ ആഴ്ചയിൽ 500 വീതം അടക്കുന്ന 7000 രൂപയുടെ കുറി സ്കീം ആരംഭിച്ചിരിക്കുന്നു. നറുക്ക് വന്നാൽ അടക്കേണ്ട.12 തരം സാധനങ്ങൾ കുറിയിൽ ചേരാൻ 9400179247 എന്ന നമ്പറിൽ ബന്ധപ്പെടുക.

ഗ്രൂപ്പ് ലിങ്ക്

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.