ഭാഗ്യദേവത കടാക്ഷിച്ചതോടെ വായ്‌പ വേണ്ടെന്ന് ബാങ്കിനെ അറിയിച്ചു, ഓട്ടോ ഓടിക്കുന്നത് നിര്‍ത്തും; തുക ഉപയോഗിക്കുക എന്തിനെന്ന് വെളിപ്പെടുത്തി അനൂപ്‌

2022-09-19 17:20:05

   
തിരുവനന്തപുരം: 'അടിച്ചുചേട്ടായി.. " ഭാര്യ മായ ഇങ്ങനെ പറയുമ്ബോള്‍ അമ്ബരപ്പിലായിരുന്നു ശ്രീവരാഹം മുടുമ്ബില്‍ വീട്ടില്‍ 30കാരനായ അനൂപ്.

മലേഷ്യയിലെ സുഹൃത്തിന്റെ ഹോട്ടലില്‍ അടുത്തയാഴ്ച ജോലിക്കു പോകാനിരുന്ന ഓട്ടോഡ്രൈവര്‍ ബി.അനൂപ് കാശ് തികയാതെ വന്നതോടെ, മകന്റെ കുടുക്ക പൊട്ടിച്ചെടുത്ത 50 രൂപയും ചേര്‍ത്താണ് ഓണം ബമ്ബര്‍ ലോട്ടറി ടിക്കറ്റെടുത്തത്. ഇന്നലെ നറുക്കെടുത്തപ്പോള്‍ സംസ്ഥാന ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ ഒന്നാംസമ്മാനം 25 കോടി അനൂപിന്. ആറുമാസം ഗര്‍ഭിണിയാണ് ഭാര്യ.

ആറ്റിങ്ങല്‍ ഭഗവതി ഏജന്‍സിയുടെ പഴവങ്ങാടിയിലെ ശാഖയില്‍ നിന്ന് ശനിയാഴ്ച രാത്രി 7.30ന് വാങ്ങിയ ടി.ജെ 750605 എന്ന ടിക്കറ്റിനാണ് സമ്മാനം. ടിക്കറ്റെടുത്ത് 24 മണിക്കൂര്‍ തികയുംമുമ്ബെത്തി ഭാഗ്യം. വൈകിട്ട് മൂന്നരയോടെയാണ് ബമ്ബറടിച്ച വിവരം അനൂപറിഞ്ഞത്.

പിതൃസഹോദരി പുത്രിയും ലോട്ടറി ഏജന്റുമായ സുജയുടെ വീട് പണി പൂര്‍ത്തിയാക്കാനായി മൂന്ന് ലക്ഷം രൂപയുടെ വായ്പയ്‌ക്കായി മുട്ടത്തറ സഹകരണ ബാങ്കില്‍ അപേക്ഷിച്ചിക്കെയാണ് അനൂപിന് ഭാഗ്യദേവതയുടെ കടാക്ഷം. അതോടെ വായ്പ വേണ്ടെന്ന് അറിയിച്ചു. ഇന്നലെ അവധിയായിരുന്നിട്ടും കാനറ ബാങ്കിന്റെ മണക്കാട് ശാഖയിലെ മാനേജരെത്തി ടിക്കറ്റ് സൂക്ഷിക്കാന്‍ ലോക്കര്‍ സൗകര്യമൊരുക്കി. ഇന്ന് ലോട്ടറി ഡ‌യറക്ടറേറ്റിന് കൈമാറും.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് സൗദിയില്‍ പോയ അനൂപ് ജോലിയൊന്നും ശരിയാകാത്തതിനാല്‍ മടങ്ങിയെത്തി ചില ചെറുകിട ബിസിനസുകള്‍ തുടങ്ങിയെങ്കിലും നഷ്ടത്തിലായി. തുടര്‍ന്നാണ് ഓട്ടോറിക്ഷ വാങ്ങിയത്. വായ്പ ഉള്‍പ്പെടെ അഞ്ചര ലക്ഷത്തിന്റെ ബാദ്ധ്യതയുണ്ട്. 22ാം വയസു മുതല്‍ ലോട്ടറി എടുക്കുന്ന ശീലമുണ്ട്. ഒരു തവണ 5000 രൂപയുടെ സമ്മാനം ലഭിച്ചിട്ടുണ്ട്. ഭാര്യ, മകന്‍ അദ്വൈത്, മാതാവ് അംബിക എന്നിവരടങ്ങുന്നതാണ് കുടുംബം. സഹോദരി അശ്വതി, ഭര്‍ത്താവ് സനല്‍. 12 വ‌ര്‍ഷം മുന്‍പ് പിതാവ് ബാബു മരിച്ചു.

ഹോട്ടല്‍ തുടങ്ങും

നാലു വര്‍ഷമായി ഓട്ടോ ഓടിക്കുന്ന അനൂപ് അതു നിറുത്തി ഹോട്ടല്‍ തുടങ്ങാനാണ് ആഗ്രഹിക്കുന്നത്.

കിട്ടുന്നത് 15.75 കോടി 10 ശതമാനം ഏജന്‍സി കമ്മിഷനും 30 ശതമാനം നികുതിയും കിഴിച്ച്‌ 15.75 കോടിയാകും ഒന്നാം സമ്മാനാര്‍ഹന് ലഭിക്കുക. ലോട്ടറി ഏജന്‍സിക്ക് കമ്മിഷന്‍ 2.5 കോടി. നികുതി കിഴിച്ച്‌ 1.60 കോടി ലഭിക്കുമെന്ന് ഭഗവതി ഏജന്‍സി ഉടമ തങ്കരാജ് പറഞ്ഞു.

ഇന്നലെ ഉച്ചയ്ക്ക് രണ്ടിന് ധനമന്ത്രി കെ.എന്‍.ബാലഗോപാലാണ് ഓണം ബമ്ബര്‍ നറുക്കെടുത്തത്. ടി.ജി 270912 എന്ന ടിക്കറ്റിനാണ് രണ്ടാം സമ്മാനമായ 5 കോടി. കോട്ടയം മീനാക്ഷി ഏജന്‍സിയുടെ പാലായിലുള്ള ശാഖയാണ് ഇത് വിറ്റത്. പത്തു കോടി ഒന്നാംസമ്മാന തുകയായ പൂജാ ബമ്ബറും ഇന്നലെ പുറത്തിറക്കി. 250 രൂപയാണ് വില.

ഫലം വന്നപ്പോള്‍ ഒന്നാം സമ്മാനം തന്നെയാണോ എന്ന് സംശയമുണ്ടായിരുന്നു. ഭാര്യ നോക്കിയാണ് ഉറപ്പിച്ചത്. ആദ്യം വേറൊരു ടിക്കറ്റ് എടുത്തത് തിരിച്ചുവച്ചിട്ടാണ് ഈ ടിക്കറ്റ് എടുത്തത്. സന്തോഷമുണ്ട്. ഒപ്പം ടെന്‍ഷനും. അന്‍പതു രൂപ കുറവുണ്ടായിരുന്നതിനാല്‍ ലോട്ടറി എടുക്കേണ്ട എന്നു കരുതിയിരുന്നതാണ്. കുഞ്ഞിന്റെ കുടുക്ക പൊട്ടിച്ച്‌ അതില്‍നിന്നുള്ള പണം കൂടിചേര്‍ത്താണ് എടുത്തത്. ലോട്ടറി അടിച്ചില്ലായിരുന്നെങ്കില്‍ ഭാര്യ വഴക്കു പറഞ്ഞേനെ, കാരണം അഞ്ഞൂറു രൂപ മുടക്കി എടുക്കേണ്ട എന്നായിരുന്നു ഭാര്യ പറഞ്ഞത്.-അനൂപ്.                                        19/09/2022           
                                                                                                                                                           
കാഞ്ഞങ്ങാട് മാണിക്കോത്ത് ഗ്രീൻ ഷോപ്പിയിൽ ആഴ്ചയിൽ 500 വീതം അടക്കുന്ന 7000 രൂപയുടെ കുറി സ്കീം ആരംഭിച്ചിരിക്കുന്നു. നറുക്ക് വന്നാൽ അടക്കേണ്ട.12 തരം സാധനങ്ങൾ കുറിയിൽ ചേരാൻ 9400179247 എന്ന നമ്പറിൽ ബന്ധപ്പെടുക.

ഗ്രൂപ്പ് ലിങ്ക്

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.