മലപ്പുറത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗത്തിനിരയാക്കിയ നാലു പേര്‍ അറസ്റ്റില്‍
2022-09-20 17:15:00

മലപ്പുറം: പെണ്‍കുട്ടിയെ കടത്തി കൊണ്ടുപോയി കൂട്ട ബലാത്സംഗം ചെയ്ത നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പൂക്കോട്ടൂര്‍ പള്ളിപ്പടി സ്വദേശി കോതടി മജീദ്(52) പൂക്കോട്ടൂര്‍ സ്വദേശി തൊട്ടിപ്പാറമ്മല്‍ കൃഷ്ണന്‍(54), പൂക്കോട്ടൂര്‍ കെ പി അഷറഫ്(42) പൂക്കോട്ടൂരില്‍ വാടകയ്ക്ക് താമസിക്കുന്ന തമിഴ്നാട് സ്വദേശി കതിരവന്‍ എന്ന മാധവന്‍(35) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
മലപ്പുറം സ്വദേശിനിയായ പെണ്‍കുട്ടിയെ പൂക്കോട്ടൂര്‍ അറവങ്കരയിലുള്ള റൂമില്‍വെച്ച് പ്രതികള്‍ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് കേസ്. മലപ്പുറം ടൗണില്‍ നിന്ന് പെണ്‍കുട്ടിയെ ഇരുചക്ര വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയാണ് പൂക്കോട്ടൂരില്‍ എത്തിച്ചത്. സെപ്റ്റംബര്‍ പത്തിനാണ് കേസിനാസ്പദമായ സംഭവം.ദേഹമാസകലം പരുക്കുകളോടെ പെണ്‍കുട്ടി മലപ്പുറം താലൂക്ക് ആശുപത്രിയില്‍ അര്‍ധരാത്രിയാണ് ചികിത്സ തേടിയെത്തിയത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കിയ പ്രതികളെ പിടികൂടിതയ് പെണ്‍കുട്ടി മുന്‍പും പീഡനത്തിന് ഇരയായിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. മലപ്പുറം ഡി വൈ എസ് പി അബ്ദുല്‍ ബഷീറിന്‍റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്ത പ്രതികളെ റിമാന്‍ഡ് ചെയ്തു. 20/09/2022
കാഞ്ഞങ്ങാട് മാണിക്കോത്ത് ഗ്രീൻ ഷോപ്പിയിൽ ആഴ്ചയിൽ 500 വീതം അടക്കുന്ന 7000 രൂപയുടെ കുറി സ്കീം ആരംഭിച്ചിരിക്കുന്നു. നറുക്ക് വന്നാൽ അടക്കേണ്ട.12 തരം സാധനങ്ങൾ കുറിയിൽ ചേരാൻ 9400179247 എന്ന നമ്പറിൽ ബന്ധപ്പെടുക.
ഗ്രൂപ്പ് ലിങ്ക്