വിദ്യാഭ്യാസ വകുപ്പ് അടിയന്തരമായി ഇടപെടണം; പൂജവെപ്പ് പ്രമാണിച്ച്‌ ഒക്ടോബര്‍ മൂന്നിന് വിദ്യാലയങ്ങള്‍ക്ക് അവധി വേണം: എന്‍ടിയു

2022-09-27 16:53:13

തൃശ്ശര്‍: നവരാത്രിയോടനുബന്ധിച്ചുള്ള പൂജവെപ്പ് ഒക്ടോ. രണ്ടിന് നടക്കുന്നതിനാല്‍ മൂന്നാം തീയതി തിങ്കളാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കണമെന്ന് ദേശീയ അധ്യാപക പരിഷത്ത് (എന്‍ടിയു) സംസ്ഥാന ഭാരവാഹിയോഗം പ്രമേയത്തിലൂടെ സര്‍ക്കാരിനോടാവശ്യപ്പെട്ടു.

അഷ്ടമിനാളിലെ സന്ധ്യാസമയത്ത് ഗ്രന്ഥങ്ങള്‍ പൂജവെക്കുന്നതാണ് മലയാളികള്‍ പിന്തുടരുന്ന ആചാരം. ഒക്ടോ. 3 ന് സന്ധ്യക്ക് മുമ്ബേ അഷ്ടമി അവസാനിക്കുന്നതിനാല്‍ ഇത്തവണ പൂജവെപ്പ് ഒക്ടോ. 2 നാണ് നടക്കുക. നവരാത്രി - പൂജവെപ്പ് - വിദ്യാരംഭ ചടങ്ങുകള്‍ക്ക് പ്രസിദ്ധമായ ദക്ഷിണമൂകാംബിക എന്നറിയപ്പെടുന്ന കോട്ടയം പനച്ചിക്കാട് അടക്കമുള്ള ക്ഷേത്രങ്ങളില്‍ ഈ രീതിയിലാണ് തീരുമാനിച്ചിരിക്കുന്നത്.

ഈ വിഷയത്തില്‍ ആധികാരികമായി അഭിപ്രായം പറയാന്‍ കഴിവുള്ള തന്ത്രി സമാജം പോലുള്ള സംഘടനകളും പ്രമുഖ ജ്യോതിഷ പണ്ഡിതന്മാരും ഇത് വ്യക്തമാക്കിയിട്ടുള്ളതാണ്. സര്‍ക്കാര്‍ കലണ്ടര്‍ പ്രകാരവും പൂജവെപ്പ് ഒക്ടോ. 2 ന് തന്നെയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍, വിദ്യാഭ്യാസ കലണ്ടര്‍ പ്രകാരം ഒക്ടോ. 3 പ്രവൃത്തി ദിനവുമായി രേഖപ്പെടുത്തിയിരിക്കുന്നു.

വിശ്വാസികള്‍ 2 ന് ഗ്രന്ഥങ്ങള്‍ പൂജവെച്ച ശേഷം 3 ന് വിദ്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്ന സാഹചര്യം അനുചിതവും ആചാരലംഘനവുമാണ്. ഈ സാഹചര്യത്തില്‍ വിദ്യാഭ്യാസ വകുപ്പ് അടിയന്തരമായി ഇടപെട്ട് 3 -ാം തിയതി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി അനുവദിക്കണമെന്ന് എന്‍ടിയു ആവശ്യപ്പെട്ടു.

സംസ്ഥാന പ്രസിഡന്റ് പി. എസ്. ഗോപകുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വൈസ് പ്രസിഡന്റുമാരായ പി. വെങ്കപ്പഷെട്ടി, എസ്. ശ്യാംലാല്‍, കെ. സ്മിത, ജനറല്‍ സെക്രട്ടറി ടി. അനൂപ്കുമാര്‍, സെക്രട്ടറിമാരായ കെ. പ്രഭാകരന്‍ നായര്‍, എ. ജെ. ശ്രീനി, എം. ശങ്കര്‍, ട്രഷറര്‍ എം. ടി. സുരേഷ്‌കുമാര്‍, വനിതാ വിഭാഗം കണ്‍വീനര്‍ പി. ശ്രീദേവി, മധ്യമേഖലാ സെക്രട്ടറി പി.ടി. പ്രദീപ് എന്നിവര്‍ സംസാരിച്ചു.                                                                                                                                27/09/2022           
                                                                                                                                                           
കാഞ്ഞങ്ങാട് മാണിക്കോത്ത് ഗ്രീൻ ഷോപ്പിയിൽ ആഴ്ചയിൽ 500 വീതം അടക്കുന്ന 7000 രൂപയുടെ കുറി സ്കീം ആരംഭിച്ചിരിക്കുന്നു. നറുക്ക് വന്നാൽ അടക്കേണ്ട.12 തരം സാധനങ്ങൾ കുറിയിൽ ചേരാൻ 9400179247 എന്ന നമ്പറിൽ ബന്ധപ്പെടുക.

ഗ്രൂപ്പ് ലിങ്ക്

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.