ഐശ്വര്യമുണ്ടാവാന്‍ ഡോക്ടര്‍ നാല് വയസുള്ള സ്വന്തം മകളെ പീഡിപ്പിച്ചു കൊന്നു, ഇലന്തൂരില്‍ ഇതിനുമുന്‍പും ആഭിചാര കര്‍മ്മം

2022-10-12 17:10:25

പത്തനംതിട്ട : ആഭിചാര കര്‍മ്മത്തെ തുടര്‍ന്നുള്ള കൊലപാതകം ഇലന്തൂരില്‍ നേരത്തെയും നടന്നിട്ടുണ്ട്. ഇലന്തൂര്‍, പരിയാരം പൂക്കോട്ട് കണിയാംകണ്ടത്തില്‍ ശശിരാജപണിക്കര്‍ എന്ന ഹോമിയോ ഡോക്ടര്‍ നാല് വയസുള്ള തന്റെ മകളെ 1997ല്‍ പീഡിപ്പിച്ച്‌ കൊന്നതിന് ശിക്ഷ അനുഭവിച്ചാണ് മരിച്ചത്.

ശശിരാജപണിക്കര്‍ ഐശ്വര്യത്തിന്റെ പേരില്‍ നടത്തിയ കൊലപാതകത്തിന് പിന്നില്‍ കാമുകിയായ ചേര്‍ത്തല സ്വദേശിയെ വിവാഹം കഴിക്കാനുള്ള ലക്ഷ്യമായിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ആദ്യ ഭാര്യയെ ഉപേക്ഷിച്ച ശശിരാജപണിക്കര്‍ വൈകാതെ മറ്റൊരു വിവാഹം കഴിച്ചു. ഇതിലുണ്ടായ കുട്ടിയെയാണ് കൊലപ്പെടുത്തിയത്.

കുഞ്ഞിന്റെ ശരീരത്ത് കത്തിച്ച സിഗരറ്റ് കുത്തി നോവിച്ചുകൊണ്ടാണ് ക്രൂരത തുടങ്ങിയത്. ഇതിനിടെ, ചേര്‍ത്തലയിലെ യുവതിയുമായി ഇയാള്‍ വീട്ടിലെത്തി. മാന്ത്രിക സിദ്ധിയുള്ള യുവതിയാണെന്ന് ഭാര്യയെ വിശ്വസിപ്പിച്ചു. യുവതിയുമൊത്ത് പ്രാര്‍ത്ഥനാമുറിയില്‍ കടന്ന ഇയാള്‍ ഭാര്യയെ അകറ്റിനിറുത്തി. ഇതിനിടെ, ക്രൂരതയ്ക്ക് ഇരയായ കുട്ടി കടുത്ത അണുബാധയെ തുടര്‍ന്ന് മരണത്തിന് കീഴടങ്ങി.

നാട്ടുകാര്‍ വിവരം അറിയിതോടെ അന്ന് പത്തനംതിട്ട എസ്.പിയായിരുന്ന റിട്ട.ഡി.ജി.പി ശ്രീലേഖയുടെ നിര്‍ദ്ദേശ പ്രകാരം ആറന്മുള പൊലീസ് സ്ഥലത്തെത്തി. പണിക്കരുടെ ഭാര്യയുടെ മൊഴി നിര്‍ണായകമായി. പണിക്കരും ഭാര്യയും കാമുകിയും അറസ്റ്റിലായി. ശശിരാജപണിക്കര്‍ക്ക് ജീവപര്യന്തം ശിക്ഷ ലഭിച്ചു. മറ്റുള്ളവര്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങി. തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ വച്ച്‌ ശശിരാജപണിക്കര്‍ മരിച്ചു.                                                                   12/10/2022           
                                                                                                                                                           
കാഞ്ഞങ്ങാട് മാണിക്കോത്ത് ഗ്രീൻ ഷോപ്പിയിൽ ആഴ്ചയിൽ 500 വീതം അടക്കുന്ന 7000 രൂപയുടെ കുറി സ്കീം ആരംഭിച്ചിരിക്കുന്നു. നറുക്ക് വന്നാൽ അടക്കേണ്ട.12 തരം സാധനങ്ങൾ കുറിയിൽ ചേരാൻ 9400179247 എന്ന നമ്പറിൽ ബന്ധപ്പെടുക.

ഗ്രൂപ്പ് ലിങ്ക്

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.