ദളിത് സ്ത്രീ തൊഴിലാളികളെ മുറിയില്‍ പൂട്ടിയിട്ട് മര്‍ദ്ദിച്ച്‌ കാപ്പിത്തോട്ട ഉടമയും മകനും; പ്രതികള്‍ ഒളിവില്‍ ; അന്വേഷണം പുരോഗമിക്കുന്നതായി പോലീസ്

2022-10-12 17:12:45

കര്‍ണാടക: ദളിത് സ്ത്രീ തൊഴിലാളികളെ മുറിയില്‍ പൂട്ടിയിട്ട് മര്‍ദ്ദിച്ച്‌ കാപ്പിത്തോട്ട ഉടമയും മകനും. കര്‍ണാടകയിലെ ചിക്കമംഗളൂരു ജില്ലയിലെ ഹുസനെഹള്ളിയിലാണ് കടം വാങ്ങിയ പണത്തിന്റെ പേരിലാണ് തൊഴിലാളികളെ മര്‍ദ്ദിച്ചത്.

തോട്ട ഉടമ ജഗദീഷ് ഗൗഡ തൊഴിലാളികളില്‍ ഒരാളെ മര്‍ദിച്ചതിനെ തുടര്‍ന്ന് മറ്റുള്ളവര്‍ ജോലി ബഹിഷ്‌കരിക്കുകയായിരുന്നു.

തുടര്‍ന്ന് കടം നല്‍കിയ പണം തിരികെ നല്‍കാന്‍ തൊഴിലാളികളോട് ആവശ്യപ്പെട്ടു. എന്നാല്‍ തൊഴിലാളികള്‍ പണം തിരികെ നല്‍കാതെ ജോലി ചെയ്യാന്‍ വിസമ്മതിച്ചതോടെ ഗൗഡ അവരെ വീട്ടിലെ മുറിയില്‍ പൂട്ടിയിട്ടു. മുറിയല്‍ പൂട്ടിയിട്ടതും പീഡനവും സഹിക്കാനാകാതെ ഗര്‍ഭിണിയായിരുന്ന ഒരു
തൊഴിലാളിക്ക് ഗര്‍ഭച്ഛിദ്രം സംഭവിക്കുകയും തുടര്‍ന്ന് അവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

പ്രതി ഒളിവിലാണെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് പറഞ്ഞു.ജഗദീഷ് ഗൗഡയ്ക്കും മകന്‍ തിലകിനുമെതിരെ ബലെഹോന്നൂര്‍ പോലീസ് സ്റ്റേഷനില്‍ എസ്സി-എസ്ടി അട്രോസിറ്റി ആക്‌ട് പ്രകാരം കേസെടുത്തു.                                                                                                                    12/10/2022           
                                                                                                                                                           
കാഞ്ഞങ്ങാട് മാണിക്കോത്ത് ഗ്രീൻ ഷോപ്പിയിൽ ആഴ്ചയിൽ 500 വീതം അടക്കുന്ന 7000 രൂപയുടെ കുറി സ്കീം ആരംഭിച്ചിരിക്കുന്നു. നറുക്ക് വന്നാൽ അടക്കേണ്ട.12 തരം സാധനങ്ങൾ കുറിയിൽ ചേരാൻ 9400179247 എന്ന നമ്പറിൽ ബന്ധപ്പെടുക.

ഗ്രൂപ്പ് ലിങ്ക്

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.